ആലപ്പുഴ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 111 വർഷം കഠിനതടവ്. ചേർത്തല പൂച്ചാക്കൽ സ്വദേശി വൈറ്റിലശ്ശേരി വീട്ടിൽ രാജേഷ് (40)-നെയാണ് ചേർത്തല അതിവേഗ സ്പെഷൽ പോക്സോ കോടതി ജഡ്ജി വാണി.
കെ.എം. ആണ് കഠിനതടവിന് ശിക്ഷിച്ചത്. കഠിന തടവിന് പുറമേ 6 ലക്ഷം രൂപയോളം പ്രതി പിഴയും അടയ്ക്കണം. പിഴ അടക്കാത്ത പക്ഷം പ്രത്യേകം തടവും വിധിച്ചിട്ടുണ്ട്.
2020 ഡിസംബറിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ചേർത്തല തൈക്കാട്ടുശ്ശേരി ഭാഗത്തുള്ള ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പ്രതി ക്ഷേത്രത്തിൽ പൂജാകർമം പഠിക്കുന്നതിന് പ്രതിക്കൊപ്പം ക്ഷേത്രം വക ശാന്തിമഠത്തിൽ താമസിച്ച് വന്നിരുന്ന പത്തു വയസ് മാത്രം പ്രായമുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നതായിരുന്നു പോലിസ് പൂച്ചാക്കൽ പോലിസ് രജിസ്റ്റർ ചെയ്ത കേസ്.
ഇൻസ്പെക്ടർമാരായ എം.അജയ് മോഹൻ, അജി ജി നാഥ് എന്നിവരാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.സബ് ഇൻസ്പെക്ടർ ഗോപാലകൃഷ്ണൻ, എഎസ്ഐ സുനിൽ രാജ്, എ എസ്ഐ അമ്പിളി, സീനിയർ സിപി അഖിൽ സിപി നിത്യ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ആലപ്പുഴ ജില്ലയിൽ ശിക്ഷ വിധിച്ചിട്ടുള്ള പോക്സോ കേസുകളിൽ അപൂർവമാണ് ഒരു പ്രതിക്ക്111 വർഷത്തെ കഠിനതടവ് .