കാട്ടാക്കട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതിയുടെ വാഹനം കത്തിച്ച നിലയില്‍ .ആനാകോട് സ്വദേശിയും ഇപ്പോള്‍ വടക്കോട് ശാന്തിപുരം സുലോചനാ ഭവനില്‍ താമസക്കാരനുമായ സുനില്‍ കുമാറിനെ (45 ) ന്റെ ആക്ടീവ സ്കൂട്ടറാണ് ഇന്നലെ ആനാകോടുള്ള ഇയാളുടെ ബന്ധു വീട്ടില്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ കാട്ടാക്കട പോലീസില്‍ പരാതി നല്‍കി .
ഇയാള്‍ പെണ്‍കുട്ടിയെ പല തവണ പീഡനത്തിരയാക്കിയിരുന്നു. ഇയാളുടെ ശല്യം സഹിക്കാതെ പെണ്‍കുട്ടി വിവരം സ്കൂളിലെ അധ്യാപകരോട് പറയുകയും വിവരം ചൈല്‍ഡ് ലയിന്‍ അറിയിക്കുകയും തുടര്‍ന്ന് നെയ്യാര്‍ഡാം പൊലീസ് പെണ്‍കുട്ടിയില്‍ നിന്നും മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും കോടതി പ്രതിയെ റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.