ദുരഭിമാനക്കൊല! സവര്‍ണ ജാതിയില്‍പെട്ട യുവതിയെ വിവാഹം ചെയ്തു; യുവാവിനെ ഭാര്യയുടെ കണ്‍മുന്നില്‍ വച്ച് ഭാര്യാപിതാവ് കൊന്നുകത്തിച്ചു; ഭര്‍ത്താവിനെ വിളിച്ചുവരുത്തിയത് ഭാര്യ

Naresh_280517ഹൈ​ദ​രാ​ബാ​ദ്: സ​വ​ർ​ണ ജാ​തി​യി​ൽ​പെ​ട്ട യു​വ​തി​യെ വി​വാ​ഹം ചെ​യ്ത യു​വാ​വി​നെ ഭാ​ര്യാ​പി​താ​വ് കൊ​ല​പ്പെ​ടു​ത്തി. ഭാ​ര്യ​യു​ടെ മു​ന്നി​ൽ​വ​ച്ചാ​ണ് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. അം​ബോ​ജി ന​രേ​ഷ് (23) എ​ന്ന യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഒ​രു മാ​സ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന ന​രേ​ഷി​നെ ഭാ​ര്യ തു​മാ​ല സ്വാ​തി (20)യെ ​ഉ​പ​യോ​ഗി​ച്ച് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. സ്വാ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ന​രേ​ഷി​നെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്.

സ്വാ​തി​യു​ടെ പി​താ​വ് ശ്രീ​നി​വാ​സ റെ​ഡ്ഡി​യാ​ണ് കൊ​ല ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ മെ​യ് ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. ശ്രീ​നി​വാ​സ റെ​ഡ്ഡി​യും ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നും അ​ന​ന്തി​ര​വ​നും ചേ​ർ​ന്നാ​ണ് ന​രേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ന​രേ​ഷി​നെ കൊ​ന്ന​തി​നു ശേ​ഷം മൃ​ത​ദേ​ഹം ക​ത്തി​ച്ചു​ക​ള​യു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ മ​നം​നൊ​ന്ത് ക​ഴി​ഞ്ഞ 15 ന് ​സ്വാ​തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

മ​ക​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ന​രേ​ഷി​ന്‍റെ മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ശ്രീ​നി​വാ​സ റെ​ഡ്ഡി ന​രേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ക​ണ്ടെ​ത്തി.

ര​ണ്ടു മാ​സം മു​മ്പാ​ണ് ന​രേ​ഷും സ്വാ​തി​യും മും​ബൈ​യി​ൽ വി​വാ​ഹി​ത​രാ​യ​ത്. വി​വാ​ഹ​ത്തി​നു ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ദ​മ്പ​തി​ക​ളെ നാ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. ന​രേ​ഷി​ന്‍റെ അ​മ്മാ​വ​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നും ന​രേ​ഷും സ്വാ​തി​യും തി​രി​ച്ചെ​ത്തി​യാ​ൽ മാ​ത്ര​മേ പോ​ലീ​സ് വി​ട്ട​യ​ക്കു​വെ​ന്നും അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​ത്. മും​ബൈ​യി​ൽ​നി​ന്നും വ​രു​ന്ന​വ​ഴി​യി​ൽ ഭോ​ൻ​ഗി​റി​ൽ​വ​ച്ച് ന​രേ​ഷി​നെ കാ​ണാ​താ​യി. സ്വാ​തി​യെ ഇ​വ​രു​ടെ വീ​ട്ടു​കാ​ർ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു.

Related posts