പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റില്‍

tvm-arrestpeedanamനെടുമങ്ങാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വലിയമല പോലീസ് അറസ്റ്റ് ചെയ്തു .മന്നൂര്‍ക്കോണം എ.കെ.ജി. നഗറില്‍ ശ്രീകുട്ടി ഭവനില്‍ ശ്രീജിത്താണ് അറസ്റ്റിലായത്.പേരില സ്വദേശിയായ  വിദ്യാര്‍ഥിനിയെ തട്ടികൊണ്ടു പോയി പല സ്ഥലങ്ങളിലും താമസിപ്പിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

പെണ്‍കുട്ടിയെ കാണാനില്ലെന്ന കാട്ടി മാതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പന്തളത്തു നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത് .വലിയമല എസ് ഐ ബി.കെ.അരുണിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ മുരളീധരന്‍, സെല്‍വരാജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിജു റോബര്‍ട്ട്, അനൂപ് , ബീനദേവി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . പെണ്‍കുട്ടിയെ കോടതിയുടെ നിര്‍ദേശ പ്രകാരം രക്ഷിതാക്കളോടൊപ്പം വിട്ടു.

Related posts