ഇ​തൊ​രു വ​ല്ലാ​ത്ത പാ​ഠം പ​ഠി​പ്പി​ക്ക​ലോ… ആ​ദ്യ​ത്തെ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ൻ ഹ​നു​മാ​ൻ; വി​ചി​ത്ര പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി നേ​താ​വ് അ​നു​രാ​ഗ് ഠാ​ക്കൂ​ർ

ഷിം​ല: ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് ആ​ദ്യ​മാ​യി യാ​ത്ര ചെ​യ്ത​ത് ഹ​നു​മാ​നാ​ണെ​ന്ന വി​ചി​ത്ര പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി നേ​താ​വ് അ​നു​രാ​ഗ് ഠാ​ക്കൂ​ർ. ദേ​ശീ​യ ബ​ഹി​രാ​കാ​ശ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ പി.​എം.​ശ്രീ സ്കൂ​ളി​ല്‍ ന​ട​ത്തി​യ ച​ട​ങ്ങി​ൽ വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ദ്യാ​ർ​ഥി​ക​ളോ​ട് പു​സ്ത​ക​ങ്ങ​ൾ​ക്ക​പ്പു​റം ചി​ന്തി​ക്കാ​നും ഇ​ന്ത്യ​യു​ടെ പാ​ര​മ്പ​ര്യ​ത്തെ​ക്കു​റി​ച്ച് അ​റി​യ​ണ​മെ​ന്നും ഠാ​ക്കൂ​ർ പ​റ​ഞ്ഞു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​നു​രാ​ഗ് ഠാ​ക്കൂ​ർ ത​ന്‍റെ എ​ക്സ് അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വ​ച്ചു. ആ​രാ​ണ് ആ​ദ്യ​ത്തെ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി എ​ന്ന് ഠാ​ക്കൂ​ർ പ​രി​പാ​ടി​ക്കി​ടെ വി​ദ്യാ​ർ​ഥി​ക​ളോ​ട് ചോ​ദി​ച്ചു.

അ​ത് ഹ​നു​മാ​നാ​ണെ​ന്ന് ഞാ​ൻ ക​രു​തു​ന്നു​വെ​ന്ന് അ​നു​രാ​ഗ് ഠാ​ക്കൂ​ർ പ​റ​ഞ്ഞു. ന​മ്മ​ളി​പ്പോ​ഴും വ​ർ​ത്ത​മാ​ന​ക്കാ​ല​ത്തി​ലാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​നു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പാ​ര​മ്പ​ര്യം, അ​റി​വ്, സം​സ്കാ​രം എ​ന്നി​വ തി​രി​ച്ച​റി​യാ​ത്തി​ട​ത്തോ​ളം ബ്രി​ട്ടീ​ഷു​കാ​ർ കാ​ണി​ച്ചു ത​ന്ന​തു​പോ​ലെ ന​മ്മ​ൾ തു​ട​രു​മെ​ന്നും അ​നു​രാ​ഗ് ഠാ​ക്കൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment