തൃശൂര്‍: ഇസ്രായിലേക്ക് വിമാന ടിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് ആളുകളില്‍ നിന്നും പണം തട്ടിയ കേസില്‍ ഒളിവിലായിരുന്നയാള്‍ 16 വര്‍ഷത്തിന് ശേഷം എല്‍പി സ്ക്വാഡിന്റെ പിടിയിലായി. മരത്താക്കര സ്വദേശി നെല്ലിശേരി വീട്ടില്‍ ജോസ് (63) ആണ് പിടിയിലായത്. പറപ്പൂക്കര സ്വദേശി ജോസിനും സുഹൃത്തുക്കള്‍ക്കും ഇസ്രായിലേക്ക് പോകാന്‍ വിമാനടിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 82,500 രൂപ വാങ്ങിയ ശേഷം ടിക്കറ്റോ പണമോ നല്‍കാതെ കബളിപ്പിച്ചെന്നാണ് പരാതി.
2000ല്‍ ഒല്ലൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പാലക്കാട് വടക്കഞ്ചേരി അകംപാടം എന്ന സ്ഥലത്തുനിന്നാണ് ഇയാളെ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്‍പി സ്ക്വാഡിലെ അംഗങ്ങളായ സിപിഒമാരായ വിനോദ് എന്‍ ശങ്കര്‍, ശശിധരന്, പ്രീബു എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.