ഞങ്ങള്‍ ഒരുമിച്ച് കഴിയുകയാണ്, ഉടന്‍ വിവാഹം കഴിക്കും, പക്ഷേ ..! ഒ​ളി​ച്ചോ​ടി​യ യു​വ​തി​യും യു​വാ​വും ഹ​ര്‍​ജി ന​ല്‍​കി​; കമിതാക്കളെ ഞെട്ടിച്ച്‌ ഹൈ​ക്കോ​ട​തിയുടെ പരാമര്‍ശം

അ​മൃ​ത്സ​ർ: ലീ​വ് ഇ​ന്‍ റി​ലേ​ഷ​ന്‍​ഷി​പ്പ് അം​ഗീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​ക്കോ​ട​തി.

പ​ഞ്ചാ​ബി​ല്‍ നി​ന്നും ഒ​ളി​ച്ചോ​ടി​യ യു​വ​തി​യും യു​വാ​വും ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് കോ​ട​തി ഈ ​പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്.

ലീ​വ് ഇ​ന്‍ റി​ലേ​ഷ​ന്‍​ഷി​പ്പ് സാ​മൂ​ഹി​ക​പ​ര​മാ​യും ധാ​ര്‍​മി​ക​പ​ര​മാ​യും അം​ഗീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

ത​ര​ണ്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 22കാ​ര​ന്‍ ഗു​ര്‍​വി​ന്ദ​ര്‍ സിം​ഗും 19കാ​രി ഗു​ല്‍​സാ കു​മാ​രി​യു​മാ​ണ് ഹ​ര്‍​ജി​ക്കാ​ര്‍. നി​ല​വി​ല്‍ ഒ​രു​മി​ച്ച് ക​ഴി​യു​ക​യാ​ണെ​ന്നും ഉ​ട​ന്‍ വി​വാ​ഹം ക​ഴി​ക്കു​മെ​ന്നും ഇ​വ​ര്‍ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും അ​തി​നാ​ല്‍ ജീ​വ​നും സ്വാ​ത​ന്ത്ര്യ​വും സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും ഹ​ർ​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ ലീ​വ് ഇ​ൻ റി​ലേ​ഷ​ൻ​ഷി​പ്പ് സാ​മൂ​ഹി​ക​പ​ര​മാ​യും ധാ​ര്‍​മി​ക​പ​ര​മാ​യും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ട് ഹൈ​കോ​ട​തി വ്യ​ക്ത​മാ​ക്കി

ലു​ധി​യാ​ന സ്വ​ദേ​ശി​യാ​ണ് ഗു​ൽ​സാ കു​മാ​രി. ഗു​ർ​വി​ന്ദ​ർ സിം​ഗു​മാ​യു​ള്ള ബ​ന്ധ​ത്തി​ന് കു​മാ​രി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് എ​തി​ർ​പ്പാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് ഇ​രു​വ​രും നാ​ടു​വി​ട്ട​ത്. കു​മാ​രി​യു​ടെ പ്രാ​യം തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് മാ​താ​പി​താ​ക്ക​ളു​ടെ പ​ക്ക​ലാ​ണ്. ഇ​തി​നാ​ലാ​ണ് ഇ​രു​വ​രു​ടെ​യും വി​വാ​ഹം വൈ​കു​ന്ന​ത്.

Related posts

Leave a Comment