കുറ്റിയാടി: ഇന്ത്യന്‍ സൈന്യം പാക്ക്അധീന കാഷ്മീരില്‍ നടത്തിയ അക്രമത്തില്‍ സൈന്യത്തിന് അഭിവാദ്യം അര്‍പ്പിച്ച സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റില്‍ “പാക്കിസ്ഥാന്‍ സിന്ദാബാദ്’ വിളിച്ച് കുറ്റിയാടി വേളം പെരുവയല്‍ സ്വദേശി കുനിയില്‍ മനാഫിന്റെ കമന്റുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസ് കേസെടുത്തു.
വിഷയം ദേശീയ തലത്തില്‍ തന്നെചര്‍ച്ചയായ പശ്ചാത്തലത്തില്‍ തുടരന്വേഷണം നടത്താനാണ് പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇന്ത്യന്‍ സൈന്യത്തിന് അഭിവാദ്യം ചെയ്ത് കഴിഞ്ഞ ദിവസേന രാവിലെ തന്നെ സോഷ്യല്‍ മീഡിയയില്‍ വിവിധ പോസ്റ്റുകള്‍ പ്രചിരിച്ചിരുന്നു. ഇത്തരം പോസ്റ്റിന് കമന്റായാണ് മനാഫ് “പാക്കിസ്ഥാന്‍ സിന്ദാബാദ്’ എന്ന് എഴുതിയത്. ഇതോടൊപ്പം “ഐ ലവ് പാക്കിസ്ഥാന്‍ ആര്‍മി’ എന്നും മനാഫ് കമന്റ് ചെയ്തിട്ടുണ്ട്.
സംഭവം വിവാദമായതോടെ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് മനാഫ് വിശദീകരണം നല്‍കുന്നുണ്ട്. തനിക്ക്് ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് കുറ്റിയാടി പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. തനിക്ക് പലകോണുകളില്‍നിന്നും ഭീഷണി ഉയരുന്നുവെന്നാണ് മനാഫ് പറയുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കും. ഹാക്ക് ചെയ്‌തോ, അതോ മനാഫ് തന്നെയാണോ പോസ്റ്റിട്ടത് എന്നതാണ് അന്വേഷിക്കുന്നത്.