കായംകുളം: വള്ളികുന്നം വൈദ്യുതി സെക്ഷന്‍ ഓഫീസിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ഇലിപ്പക്കുളം കിണര്‍മുക്കില്‍ സ്ഥാപിച്ച കമാനത്തിലെ വരികള്‍ കണ്ട് നാട്ടുകാര്‍ ഞെട്ടി. ഉദ്ഘാടകനായ വൈദ്യുതി മന്ത്രിയുടെ പേരും വൈദ്യുതി വകുപ്പെന്ന് എഴുതിയതും കണ്ടാണ് നാട്ടുകാര്‍ ഞെട്ടുകയും പിന്നീട് ചിരിക്കുകയും ചെയ്തത്.
ഒടുവില്‍ കമാനമെഴുത്ത് പ്രദേശത്തെ യുവാക്കള്‍ കാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെ അത് വൈറലായി. ബംഗാളികളെകൊണ്ട് കമാനം എഴുതിപ്പിച്ചാല്‍ ഇങ്ങനെയിരിക്കുമെന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ പറയുന്നത്. എന്നാലും ബംഗാളി തന്നെയാണോ ഈ അക്ഷരത്തെറ്റിനു പിന്നിലെന്ന സംശയവും നാട്ടുകാര്‍ക്കുണ്ട്. വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന് വള്ളികുന്നം ഗ്രാമപഞ്ചായത്തിലേക്ക് സ്വാഗതം എന്നെഴുതാന്‍ ഉദ്ദേശിച്ച കമാനത്തിലെ വരികളാണ് അക്ഷരത്തെറ്റിന്റെ പെരുമഴയില്‍ വൈറലായത്.