ബവേറിയന്‍ ആണവ നിലയത്തില്‍ കംപ്യൂട്ടറില്‍ വൈറസ്

nuclearബെര്‍ലിന്‍: ബവേറിയന്‍ ആണവോര്‍ജ നിലയത്തിലെ കംപ്യൂട്ടറില്‍ വൈറസിനെ കണ്ടടത്തി. എന്നാല്‍, പൊതുജനങ്ങള്‍ക്കോ ജീവനക്കാര്‍ക്കോ സുരക്ഷാ ആശങ്കയൊന്നും ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

വെസ്റ്റേണ്‍ ബവേറിയയിലെ ഗുന്‍ഡ്രെമിന്‍ജന്‍ ന്യൂക്ലിയര്‍ റിയാക്ടറിന്റെ ബി ബ്ലോക്ക് കംപ്യൂട്ടറിലാണ് വൈറസ് കടന്നുകൂടിയത്.

ഉപയോക്താവിന്റെ അറിവില്ലാതെ ഇന്റര്‍നെറ്റ് കണക്ഷന്‍ സ്ഥാപിക്കുന്നതാണ് ഈ വൈറസിന്റെ പ്രത്യേകത. ഐടി മേഖലയില്‍ ചിരപരിചിതമാണിത്.ആണവ നിലയത്തിന്റെ പ്രവര്‍ത്തനങ്ങളെ നേരിട്ടു സ്വാധീനിക്കാനുള്ള ശേഷി ഇതിനില്ലെന്നൊണ് പ്രാഥമിക നിഗമനമെന്നും എന്നാല്‍ കൂടുതല്‍ അന്വേഷണത്തിലാണെന്നും അധികൃതര്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts