ബഹുസ്വരതയാണ് ഇന്ത്യയുടെ പാരമ്പര്യം: സ്വാമി വിശ്വഭദ്രാനന്ദ

tcr-bhuswaതൃശൂര്‍: കെഎസ്‌യു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സമഗ്രാധിപത്യങ്ങള്‍ക്കെതിരെ സാംസ്കാരികതയുടെ രാഷ്ട്രീയം എന്ന വിഷയം ആസ്പദമാക്കി സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ ചര്‍ച്ച സംഘടിപ്പിച്ചു. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ സമഗ്രാധിപത്യം നടപ്പാക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും ബഹു സ്വരതയാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ശോഭ സുബിന്‍ അധ്യക്ഷനായി.

എഐഎസ്എഫ് ദേശീയ സെക്രട്ടറി കെ.പി. സന്ദീപ്, എബിവിപി സംസ്ഥാന വൈസ് പ്രസി ഡന്റ് കെ.പ്രിന്റു, വി.ആര്‍. അനൂപ്, കെ.എസ്.യു പാലക്കാട് ജില്ലാ പ്രസിഡന്റ് എ.കെ ഷാനിബ്, എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ശരത് പ്രസാദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇതോടനുബന്ധിച്ച് നടന്ന സാംസ്കാരിക സദസില്‍ ഡിസിസി വൈസ് പ്രസിഡന്റ് ജോസ് വള്ളൂര്‍, ജില്ലാ വൈസ് പ്രസിഡന്റ് ഒ.ജെ ജനീഷ്, നിഖില്‍ ജോണ്‍, സുജിന്‍ വൈലോപ്പിള്ളി, എ.എ മുഹമ്മദ് ഹാഷിം, സജീര്‍ ബാബു, അല്‍ഫോണ്‍സ സ്റ്റിമ സ്റ്റീഫന്‍, ഷൈന്‍ വര്‍ഗീസ്, മുഹമ്മദ് സറൂഖ്, വി.എസ്. ജിനേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

മൂന്നുദിവസത്തെ ജില്ലാ സമ്മേളനത്തിന് സാഹിത്യ അക്കാദമിയില്‍ തുടക്കമായി. ഇന്നുവൈകീട്ട് മൂന്നിന് വിദ്യാര്‍ഥി റാലിയും നാലിന് സാഹിത്യ അക്കാദമിയില്‍ പൊതുസമ്മേളനവും നടക്കും. 11ന്‌രാവിലെ പത്തിന് പ്രതിനിധി സമ്മേ ളനം മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Related posts