ബാംഗളൂരിന് ഒരു റണ്‍ ജയം

sp-banglooreമൊഹാലി: ബാറ്റിംഗില്‍ മാത്രം തിളങ്ങിയാല്‍ പോരാ ബൗളിംഗിലും തിളങ്ങണമെന്ന് ഒരിക്കല്‍ക്കൂടി ബോധ്യപ്പെട്ട ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് കഷ്ടിച്ചു രക്ഷപ്പെട്ടു. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ഒരു റണ്ണിനു പരാജയപ്പെടുത്തിയ ബാംഗളൂര്‍ തിരിച്ചുവര വിന്റെ പാതയില്‍. അവസാന പന്തില്‍ നാലു റണ്‍സ് നേടേണ്ടിയിരുന്ന പഞ്ചാബിന് രണ്ടു റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യം ബാറ്റ് ചെയ്ത ബാംഗളൂര്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 20 ഓവറില്‍ നാലു വിക്കറ്റ് 174 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 35 പന്തില്‍ 64 റണ്‍സ് നേടിയ എ.ബി. ഡിവില്യേഴ്‌സിന്റെയും 25 പന്തില്‍ 42 റണ്‍സ് നേടിയ കെ.എല്‍. രാഹുലിന്റെയും മികവിലാണ് ബാംഗളൂര്‍ മികച്ച സ്‌കോര്‍ നേടിയത്. പഞ്ചാബിനു വേണ്ടി നായകന്‍ മുരളി വിജയും (57 പന്തില്‍ 89) സ്റ്റോണിസും (22 പന്തില്‍ 34) പൊരുതിയെങ്കിലും വിജയം കൈവിട്ടു.

Related posts