ന്യൂഡൽഹി: സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ(സായ്) ഗവേണിംഗ് ബോഡി അംഗമായി ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട തെരഞ്ഞെടുക്കപ്പെട്ടു. സായ് അംഗമായി തെരഞ്ഞെടുപ്പിൽ സന്തോഷം പ്രകടിപ്പിച്ച താരം ഇന്ത്യയുടെ കായിക വികസനത്തിന് ആവശ്യമായ കാര്യങ്ങൾക്കാണ് ശ്രദ്ധകൊടുക്കുന്നതെന്ന് പ്രതികരിച്ചു. മാർച്ച് 28ന് ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന യോഗത്തിന് ശേഷമേ ഉത്തരവാദിത്തങ്ങളെ കുറിച്ച് അറിയാൻ സാധിക്കൂവെന്നും ജ്വാല ഗുട്ട പറഞ്ഞു.
വനിതാ ഡബിൾസിൽ 2010ലെ ഡൽഹി കോമണ്‍വെൽത്ത് ഗെയിംസ് ചാന്പ്യനും 2014ലെ ഗ്ലാസ്ഗോ ഗെയിംസ് വെള്ളി മെഡൽ ജേതാവുമാണ് ജ്വാല ഗുട്ട. 2011 ലോക ചാന്പ്യൻഷിപ്പിൽ വെങ്കല മെഡലും താരം സ്വന്തമാക്കിയിട്ടുണ്ട്.