ബാത്ത്‌റൂമില്‍ ഒളികാമറ: ഷോപ്പ് ജീവനക്കാരന്‍ റിമാന്‍ഡില്‍

KNR-ARRESTJAILകൊച്ചി: നഗരത്തിലെ പ്രമുഖ ഒപ്റ്റിക്കല്‍ ഷോപ്പിലെ ബാത്ത്‌റൂമില്‍ ഒളികാമറ വച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഷാഡോ പോലീസ് അറസ്റ്റ് ചെയ്ത ജീവനക്കാരനെ റിമാന്‍ഡ് ചെയ്തു. പാലാ മേലുകാവ് കള്ളിക്കല്‍ ജോജിയാണ് (36) അറസ്റ്റിലായത്. ഷോപ്പിലെ ബാത്ത് റൂമില്‍ കാമറയുണ്ടെന്നു പരാതിയുണ്ടായിരുന്നു. തുടര്‍ന്നു കടയുടമ തന്നെ നടത്തിയ പരിശോധനയില്‍ കാമറ കണ്ടെത്തി. പിന്നീട് പോലീസ് എത്തി കാമറ പരിശോധിച്ചെങ്കിലും മെമ്മറി കാര്‍ഡ് കണ്ടെത്താനായില്ല.

ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ് ജോജിയെ പിടികൂടാനായത്. കാമറ കണ്ടെത്തുമെന്ന് ഉറപ്പായപ്പോള്‍ മെമ്മറി കാര്‍ഡ് പ്രതി നശിപ്പിച്ചെന്നു പോലീസ് പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സിഐ ജി.ഡി. വിജയകുമാറിന്റെ നിര്‍ദേശപ്രകാരം ഷാഡോ അഡീഷണല്‍ എസ്‌ഐ നിത്യാനന്ദ പൈയുടെ നേതൃത്വത്തില്‍ സിപിഒമാരായ അഫ്‌സല്‍, ഹരിമോന്‍, ജയരാജ് എന്നിവര്‍ ചേര്‍ന്നാണു ജോജിയെ പിടികൂടിയത്. തുടരന്വേഷണത്തിനായി പ്രതിയെ ആദ്യം നോര്‍ത്ത് പോലീസിനും പിന്നീട് സെന്‍ട്രല്‍ പോലീസിനും കൈമാറി.

Related posts