കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ മോട്ടോര്‍ തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച രണ്ടുകോടി രൂപയുടെ ഇഎസ്‌ഐ ആനുകൂല്യം കേരളത്തിലെ മോട്ടോര്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കാതിരിക്കാനുള്ള കേരള സര്‍ക്കാരിന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് മോട്ടോര്‍ ആന്‍ഡ് എന്‍ജിനിയറിംഗ് മസ്ദൂര്‍ സംഘം (ബിഎംഎസ്) കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം വന്നു ഒരു വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇഎസ്‌ഐ പദ്ധതി നടപ്പാക്കുന്നതിനായി യാതൊരു നടപടികളും നാളിതുവരെ എടുത്തിട്ടില്ല.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം തടഞ്ഞുവച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരേ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി അഞ്ചിന് രാവിലെ 10.30ന് കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. യോഗത്തില്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് വി. മണിരാജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.വി. രാജേഷ്, സി.കെ. ശശികുമാര്‍, പി.എസ്. ബിജു, കെ. ജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.