ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും പ്രശസ്തമായ ക്ലോക്ക് ടവര്‍ ഇനി അല്‍പ്പകാലത്തേക്ക് നിശബ്ദമാകും. അറ്റകുറ്റപ്പണികളുടെ ഭാഗമായാണു ബിഗ് ബെന്‍ താത്കാലികമായി നിശബ്ദമാകുന്നത്. 29 മില്യന്‍ പൗണ്ട് ചെലവാക്കിയാണ് അറ്റകുറ്റപ്പണികള്‍ നടത്തുക. 157 വര്‍ഷമായി മുടക്കമില്ലാതെ മുഴങ്ങുന്ന മണിയടി ശബ്ദം തത്കാലത്തേക്കു നിര്‍ത്തിവയ്ക്കാതെ ഇതു പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നു സര്‍ക്കാര്‍.
ബിഗ് ബെന്‍ സ്ഥാപിച്ചിരിക്കുന്ന എലിസബത്ത് ടവറിലും അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതുണ്ട്. മൂന്നു വര്‍ഷത്തെ പദ്ധതിയാണ് എല്ലാറ്റിനുംകൂടി തയാറാക്കിയിരിക്കുന്നത്. പണി അടുത്ത വര്‍ഷം ആദ്യം ആരംഭിക്കും. എന്നാല്‍, മൂന്നു വര്‍ഷം തുടര്‍ച്ചയായി ക്ലോക്ക് നിശബ്ദമായിരിക്കില്ല. ഏതാനും മാസങ്ങളെടുത്ത് ക്ലോക്കിന്റെ പണി പൂര്‍ത്തിയാക്കുമെന്നാണ് ഇപ്പോഴത്തെ വിവരം. ടവറിന്റെ പണി നടക്കുമ്പോഴും മണി ചലിച്ചുകൊണ്ടേയിരിക്കും.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍