ശ്രീനാരായണപുരം: സംവരണ വിരുദ്ധരായ ബി ജെ പി യുടെ തനിനിറം ബി ജെ ഡി എസ് താമസിയാതെ തിരിച്ചറിയുമെന്നും സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം എറിയാട് ചന്തയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ വന്ന വി.പി. സിംഗ് സര്‍ക്കാരിനെ മറിച്ചിട്ടവരാണ് ബിജെപിയും കോണ്‍ഗ്രസും. ദളിതരായ പിഞ്ചു കുഞ്ഞുങ്ങളെയടക്കം ചുട്ടു കൊല്ലുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്.
യുഡിഎഫിന്റെയും ബിജെപിയുടെയും കച്ചവട രാഷ്ട്രീയം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും ബിനോയ് വിശ്വം പറഞ്ഞു. പി കെ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.കെ.ശ്രീകുമാര്‍, പി.വി മോഹനന്‍, എ.കെ.പ്രദീപ്, കെ.പി രാജന്‍, വി.എ.കൊച്ചുമോയ്തീന്‍, ടി.പി രഘുനാഥ്, പ്രസാദിനി മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.