രോ​​ഹി​​ത് വി​​ജ​​യ് ഹ​​സാ​​രെ​​യി​​ൽ ക​​ളി​​ക്കും

വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രേ ടെ​​സ്റ്റ് ടീ​​മി​​ൽ ഇ​​ടം​​ല​​ഭി​​ക്കാ​​തി​​രു​​ന്ന ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ​​ർ രോ​​ഹി​​ത് ശ​​ർ​​മ മും​​ബൈ​​ക്കാ​​യി വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി​​യി​​ൽ ക​​ളി​​ക്കും. വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി​​യു​​ടെ നോ​​ക്കൗ​​ട്ടി​​ൽ രോ​​ഹി​​തി​​ന്‍റെ സാ​​ന്നി​​ധ്യം മും​​ബൈ​​ക്ക് ക​​രു​​ത്താ​​കും. ശ്രേ​​യ​​സ് അ​​യ്യ​​രാ​​ണ് മും​​ബൈ ടീ​​മി​​ന്‍റെ നാ​​യ​​ക​​ൻ.

മും​​ബൈ ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ ഫൈ​​ന​​ലി​​ൽ എ​​ത്തി​​യാ​​ൽ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന ടീ​​മി​​ലു​​ള്ള​​തി​​നാ​​ൽ രോ​​ഹി​​തി​​ന് ക​​ലാ​​ശ​​പ്പോ​​രാ​​ട്ടം ന​​ഷ്ട​​മാ​​കും. ക്വാ​​ർ​​ട്ട​​റി​​ൽ ബീ​​ഹാ​​ർ ആ​​ണ് മും​​ബൈ​​യു​​ടെ എ​​തി​​രാ​​ളി. 14നാ​​ണ് മ​​ത്സ​​രം.

ഏ​​ഷ്യ ക​​പ്പി​​ൽ ഇ​​ന്ത്യ​​യെ കി​​രീ​​ട​​ത്തി​​ലെ​​ത്തി​​ച്ച രോ​​ഹി​​ത് ശ​​ർ​​മ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 317 റ​​ണ്‍​സ് നേ​​ടി​​യി​​രു​​ന്നു. സ്ഥി​​രം ക്യാ​​പ്റ്റ​​നാ​​യ വി​​രാ​​ട് കോ​​ഹ് ലി​​യു​​ടെ അ​​ഭാ​​വ​​ത്തി​​ൽ രോ​​ഹി​​ത്താ​​യി​​രു​​ന്നു ഇ​​ന്ത്യ​​യെ ന​​യി​​ച്ച​​ത്. ഇ​​ന്ത്യ-​​വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​രം 21ന് ​​ഗു​​വാ​​ഹ​​ത്തി​​യി​​ലാ​​ണ്.

Related posts