കണ്ണൂര്‍: ബിജെപി-ആര്‍എസ്എസ് സംഘടനകള്‍ ജില്ലയില്‍ വ്യാപകമായ തോതില്‍ അക്രമം അഴിച്ചു വിടുകയാണെന്നു സിപിഎം സംസ്ഥാനസമിതിയംഗം എം.വി. ജയരാജന്‍. സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢനീക്കമാണ് ഇവര്‍ നടത്തുന്നത്. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ഏഴു സ്ഥലങ്ങളില്‍ 12 സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെയും രണ്ടു വീടുകള്‍ക്കു നേരെയുമുണ്ടായ അക്രമങ്ങള്‍ ഇതിന്റെ തെളിവാണ്.ഏറ്റവും ഒടുവില്‍ ചാലയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ ബൈക്ക് തടഞ്ഞ് മര്‍ദിച്ച ശേഷം ബൈക്ക് കത്തിക്കാന്‍ ശ്രമിക്കുകയും 3.2 ലക്ഷം രൂപ കവരുകയും ചെയ്തു.
ഒരു തരത്തിലുള്ള സംഘര്‍ഷവും ഇല്ലാത്തിടങ്ങളില്‍ ആര്‍എസ്എസ്-ബിജെപി സംഘടനകള്‍ മനപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് കലാപം ഉണ്ടാക്കി ജില്ലയില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ഇവരുടെ ശ്രമ. ഇതിനെതിരേ ജനം ജാഗ്രത പുലര്‍ത്തണമെന്നും ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.