പയ്യന്നൂര്‍: ബസിൽ നിന്നിറങ്ങുന്പോൾ കഴുത്തിലണിഞ്ഞിരുന്ന താലിയുള്‍പ്പെടെയുള്ള നാലര പവന്റെ സ്വര്‍ണമാല വലിച്ചുപൊട്ടിച്ച് കൊണ്ടുപോയെന്ന പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കുണ്ടയംകൊവ്വലിലെ പി.വി. സുജാതയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.ഇന്നലെ വൈകുന്നേരം അഞ്ചോടെ പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാൻഡിലാണ് സംഭവം.
കാസര്‍ഗോഡ് ഭാഗത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ തളിപ്പറമ്പില്‍ നിന്നു കയറിയതായിരുന്നു പരാതിക്കാരി. പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാൻഡില്‍ ഇറങ്ങുന്ന സമയത്താണ് ആരോ മാല വലിച്ചു പൊട്ടിച്ചെടുത്തത്.
താലിയുള്‍പ്പെടെയുള്ള കയര്‍പിരി മോഡലിലുള്ള മാലയാണ് അപഹരിച്ചത്. പരാതിയില്‍ കേസെടുത്ത പോലീസ് മാല അപഹരിച്ചയാളെ കണ്ടെത്താനുള്ള അന്വേഷണമാരംഭിച്ചു.
