രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ​ക്ക് ക്ഷ​ണ​മി​ല്ല: പു​ടി​നാ​യി ഒ​രു​ക്കി​യ അ​ത്താ​ഴ​വി​രു​ന്നി​ൽ ശ​ശി ത​രൂ​ർ; അ​തൃ​പ്തി അറിയിച്ച് ഹൈ​ക്ക​മാ​ൻ​ഡ്

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​നാ​യി ഒ​രു​ക്കി​യ അ​ത്താ​ഴ​വി​രു​ന്നി​ൽ ശ​ശി ത​രൂ​ർ എം​പി പ​ങ്കെ​ടു​ത്ത​തി​ൽ ഹൈ​ക്ക​മാ​ൻ​ഡി​ന് അ​തൃ​പ്തി. രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ശ​നി​യാ​ഴ്ച രാ​ത്രി ഒ​രു​ക്കി​യ ച​ട​ങ്ങി​ലാ​ണ് ശ​ശി ത​രൂ​ർ പ​ങ്കെ​ടു​ത്ത​ത്.

വി​രു​ന്നി​ൽ രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ക്ഷ​ണി​ച്ചി​രു​ന്നി​ല്ല. ഇ​ത് പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് വി​മ​ർ​ശി​ച്ചു. പ്ര​തി​പ​ക്ഷ​ത്തെ നേ​താ​ക്ക​ളെ എ​ന്തു​കൊ​ണ്ടാ​ണ് വി​ളി​ക്കാ​തി​രു​ന്ന​ത് എ​ന്ന് അ​റി​യി​ല്ലെ​ന്നും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ഇ​തി​നു മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് വക്താ​വ് പ​വ​ൻ ഖേ​ര പ​റ​ഞ്ഞു.

Related posts

Leave a Comment