ബിജെപി ദേശീയ കൗണ്‍സില്‍: മാലിന്യചിത്രം പോസ്റ്റ് ചെയ്തതിനു ഭീഷണിയെന്നു വിദ്യാര്‍ഥി; പാര്‍ട്ടിയെ അവഹേളിക്കുകയാണെന്നു ബിജെപി

plstic-fb

കോഴിക്കോട്:  ബിജെപി  ദേശീയ കൗണ്‍സില്‍ പൊതുയോഗത്തിനുശേഷം  സമ്മേളന നഗരിയിലുണ്ടായ മാലിന്യങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍  ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് വിവാദം കത്തുന്നു. ലൈക്കും  പ്രതികരണങ്ങളുമായി പോസ്റ്റുകള്‍ അടിക്കടി വന്നതോടെ യുവാവിനെതിരേ വധഭീഷണിയും എത്തി. കോഴിക്കോട് കടപ്പുറം ഞാന്‍ നേരില്‍ കണ്ടുവെന്ന തുടക്കത്തോടെ ചെയ്ത പോസ്റ്റാണ് വിവിവാദമായത്. ബിജെപി ദേശീയ കൗണ്‍സില്‍ പൊതുയോഗത്തിനു ശേഷംസമ്മേളന നഗരിയിലുണ്ടായ മാലിന്യങ്ങളുടെ വീഡിയോ ദൃശ്യങ്ങളാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

കോഴിക്കോട് ജേര്‍ണ ലിസം വിദ്യാര്‍ഥിയായ പൂക്കോട്ടും പാടം സ്വദേശി ഷമീര്‍ കാസിമിനെ തിരേയാണ് ഭീഷണിയുള്ളത്. ഏതോരു സമ്മേളനവും നടക്കുമ്പോള്‍ കോഴിക്കോടിന്‍െ്‌റ സൗന്ദ ര്യം നശിപ്പിച്ചുകൊണ്ടാവരുതെന്ന് പറഞ്ഞാണ്  ഷമീര്‍ ചിത്രം  പോസ്റ്റ് ചെയ്തിരിക്കുന്നത്. 11 പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. ഞാന്‍ ഒരു സോഷ്യ ല്‍ വര്‍ക്കറും പത്രവ്രര്‍ത്തക വിദ്യാര്‍ഥിയുമാണ്. അതുകൊണ്ടാണ് ഈ രീതിയില്‍ പോസ്റ്റിട്ടതെന്നാണ് ഷമീറിനെ്‌റ പ്രതികരണം. ഇപ്പോള്‍ നിലവില്‍ പ്രശന്ങ്ങളൊന്നുമില്ല. നാട്ടില്‍ ബിജെപിയുടെ പ്രതിമഷധത്തെതുടര്‍ന്ന് ജനകീയകമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും പിന്നീട് ബിജെപി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഷമീര്‍ രാഷ്ട്രദീപികയോട് പ്രതികരിച്ചു.

മൂന്നുദിവസം നീണ്ടുനിന്ന ബിജെ പി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി കഴിഞ്ഞ ശനിയാഴ് ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോ ദിയും ബിജെപി ദേശീയ അധ്യ ക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി മാരും പങ്കെടുത്ത പൊതുയോഗം കോഴിക്കോട് ബീച്ചില്‍ നടന്നത്. പിറ്റേദിവസം രാവിലെ ബീച്ചിലെ ത്തിയ ഷമീര്‍ മാലിന്യം നിറഞ്ഞ സമ്മേളന നഗരിയുടെ വീഡിയോ ദൃശ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യം “സ്വച്ഛ് ഭാരതത്തിന്റെ പിതാവ് നരേന്ദ്രമോദി വന്നതിനുശേഷം കോഴിക്കോട് കടപ്പുറം’ എന്ന കമന്റോടെയാണ് ഷമീര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ചില വെബ്‌സൈറ്റുകള്‍ ഈ പോസ്റ്റ് വാര്‍ത്തയാക്കുകകൂടി ചെയ്ത തോടെ ഷമീറിന്ഭീഷണികളും തെറികളുമടങ്ങിയ കമന്റുകള്‍ വന്നുതുടങ്ങി. ഞായറാഴ്ച ഉച്ച വരെ താന്‍ ബീച്ചില്‍ ഉണ്ടായിരു ന്നെന്നും അതുവരെ ആരും വൃ ത്തിയാക്കാന്‍ വന്നില്ലെന്നുമാണ് ഷമീര്‍ പറയുന്നത്. അതേസമയം, ഷമീര്‍ മനപൂര്‍വം ബിജെപിയെ അവഹേളിക്കുകയാണെന്ന പരാതിയുമായി പ്രവര്‍ത്തകരും നേതാക്കളും രംഗത്തെത്തി. നരേന്ദ്രമോദിയെ അവഹേളി ക്കുന്ന രീതിയില്‍ പോസ്റ്റിട്ട ഷമീ റിനെതിരെ പോലീസില്‍ പരാതി നല്‍കാനെത്തിയെങ്കിലും എസ് ഐ ഇല്ലാത്തതിനാല്‍ തിരിച്ചു പോകുകയായിരുന്നെന്ന് ബിജെ പി പ്രവര്‍ത്തകര്‍ പറഞ്ഞു. അനാ വശ്യ വിവാദമാണ് ഉണ്ടാക്കുന്നതെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. പ്രശ്‌നങ്ങള്‍ വലുതാക്കി കാണിക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.

Related posts