കൊച്ചി: ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കോടികള്‍ തട്ടിയെടുത്തു മുങ്ങിയ കേസില്‍ അറസ്റ്റിലായ ദമ്പതികളെ തെളിവെടുപ്പിനായി ആലപ്പുഴയിലെ ഇവരുടെ വീട്ടിലെത്തിച്ചു. മട്ടാഞ്ചേരി സിഐ പി.കെ. സാബുവിന്റെ നേതൃത്വത്തില്‍ രാവിലെ എട്ടിനാണ് പ്രതികളുമായി ആലപ്പുഴക്കു പുറപ്പെട്ടത്. ഇടുക്കി തോപ്രാംകുടി സ്വദേശികളായ ജിയോ മാത്യു (37), ഭാര്യ ബിനി മോള്‍ (34) എന്നിവരെ ഇന്നലെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഹോളി എയ്ഞ്ചല്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലാണ് ഇവര്‍ തട്ടിപ്പു നടത്തിയിരുന്നത്.
പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍ സന്ദര്‍ശിച്ച് അവിടെ എത്തുന്ന സമ്പന്നരായ വ്യക്തികളെ ആകര്‍ഷിച്ച് തങ്ങളുടെ ട്രസ്റ്റില്‍ പണം നിക്ഷേപിപ്പിക്കുകയാണ് ഇവരുടെ പതിവ്. ലാഭവിഹിതം നല്‍കാം, പണം കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട വര്‍ധിപ്പിച്ചു നല്‍കാം എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇവര്‍ ആളുകളെ ആകര്‍ഷിക്കുന്നത്. ട്രസ്റ്റുകളില്‍ നിക്ഷേപിക്കുന്ന പണത്തി}ു നികുതി ഇളവു ലഭിക്കുമെന്നതും ഇവരുടെ വലയില്‍ ആളുകള്‍ കുരുങ്ങാന്‍ കാരണമാകുന്നുവെന്നു പോലീസ് പറഞ്ഞു. തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘം ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു സഹായം ചെയ്യുന്നതായും പോലീസി}ു വിവരം ലഭിച്ചിട്ടുണ്ട്. ഇവരില്‍ ഒരാള്‍ പാലക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ പ്രതിയാണ്. പാലാ സ്വദേശിയില്‍നിന്ന് ഒമ്പതു ലക്ഷം രൂപയും സ്വര്‍ഗചിത്ര അപ്പച്ചനില്‍നിന്ന് ഒരു കോടി രൂപയും പാലക്കാട് സ്വദേശി ജോജോയില്‍നിന്ന് 16 ലക്ഷം രൂപയും സമാനമായ രീതിയില്‍ തട്ടിയെടുത്തിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. പാലക്കാട്, ചങ്ങനാശേരി, രാമപുരം, നടക്കാവ് എന്നീ സ്റ്റേഷനുകളിലും ഇവര്‍ക്കെതിരേ കേസുകളുണ്ട്.
ആരെയാണ് വലയില്‍ വീഴ്‌ത്തേണ്ടതെന്ന് തീരുമാനമെടുത്തിരുന്നത് മിനിമോളാണ്. ആദ്യാവസാന ആസൂത്രണവും ഇവരായിരുന്നു നടത്തിയിരുന്നത്. അതേസമയം ഇങ്ങനെ ഒരു ട്രസ്റ്റ് നിലവില്‍ ഇല്ലെന്നു പോലീസ് പറഞ്ഞു. ട്രസ്റ്റിന്റെ രേഖകളും മറ്റും വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണെന്നാണു പ്രതികള്‍ പോലീസിനോടു പറഞ്ഞത്. തെളിവെടുപ്പിനു ശേഷം മട്ടാഞ്ചേരിയില്‍ എത്തിക്കുന്ന പ്രതികളെ ഇന്നു വൈകുന്നേരം നാലിന് മട്ടാഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.മട്ടാഞ്ചേരി സ്വദേശി ഷാജിയുടെ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണു ജിയോ മാത്യുവും ബിനി മോളും അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പാലക്കാട് സ്റ്റേഷനിലും സമാനമായ കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാലക്കാട് കേസിലെ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയല്‍ വാങ്ങുന്നതിന് പാലക്കാട് പോലീസ് നാളെ കോടതിയല്‍ അപേക്ഷ സമര്‍പ്പിക്കും.