ബിപാഷ സെലക്ടീവാകുന്നു

bipasha220716വിവാഹം കഴിയുന്നതോടെ അഭിനയം നിറുത്തുന്ന പതിവൊന്നും ഇപ്പോള്‍ ബോളിവുഡിലില്ല. കരണ്‍ സിംഗ് ഗ്രോവറുമായി വിവാഹം കഴിഞ്ഞ ഗ്ലാമര്‍ സുന്ദരി ബിപാഷ ബസുവും അഭിനയം നിര്‍ത്തുന്നു എന്ന തരത്തിലുള്ള കടുത്ത തീരുമാനമൊന്നും എടുത്തിട്ടില്ല. പക്ഷേ, അല്പം സെലക്ടീവാകാനാണ് ബിപ്‌സിന്റെ തീരുമാനം. സിനിമയില്ലാത്തതു കൊണ്ടല്ല ബിപ്‌സ് സെലക്ടീവാണെന്ന് പറയുന്നത്.

ധാരാളം അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും മികച്ചവ മാത്രമേ താന്‍ തിരഞ്ഞെടുക്കൂ എന്നാണ് ബിപാഷയുടെ തീരുമാനം. ബിപാഷയ്ക്കും കരണിനും ഒരുമിച്ച് അഭിനയിക്കാനും അവസരങ്ങള്‍ വരുന്നുണ്ടത്രേ. പക്ഷേ, രണ്ടു പേരും തിരക്കഥയ്ക്ക് ഓകെ പറഞ്ഞാലേ മുന്നോട്ടു പോകാനാവൂ. ഒരുമിച്ചുള്ള സിനിമയാണെങ്കിലും തീരുമാനം വ്യക്തിപരമായിരിക്കും എന്നാണ് ദമ്പതികളുടെ തീരുമാനം. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനും ബിപാഷയ്ക്ക് മടിയില്ല. കല്യാണം കഴിഞ്ഞെന്നു കരുതി ആരാധകരെ നിരാശപ്പെടുത്താന്‍ ബിപ്‌സ് ഒരുക്കമല്ലെന്നു ചുരുക്കം.

Related posts