ബ്രി​ട്ട​നി​ൽ പോ​ണ്‍ നി​യ​ന്ത്ര​ണം; വീ​ഡി​യോ കാ​ണാ​ൻ പ്രാ​യം തെ​ളി​യി​ക്ക​ണം

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ അ​ശ്ളീ​ല വീ​ഡി​യോ (പോ​ണ്‍) കാ​ണു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ന്നു. ഇ​നി മു​ത​ൽ പ്രാ​യം വെ​ളി​പ്പെ​ടു​ത്തു​ന്ന രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചാ​ൽ മാ​ത്ര​മേ ഇ​ന്‍റ​ർ​നെ​റ്റി​ൽ പോ​ണ്‍ വീ​ഡി​യോ കാ​ണാ​ൻ ക​ഴി​യൂ. ഏ​പ്രി​ൽ മു​ത​ൽ നി​യ​ന്ത്ര​ണം നി​ല​വി​ൽ വ​രും.

ബ്രി​ട്ട​നി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം നി​ല​വി​ൽ വ​ന്ന ഡി​ജി​റ്റ​ൽ ഇ​ക്ക​ണോ​മി ആ​ക്ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 18 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള​വ​ർ​ക്ക് പോ​ണ്‍ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. പോ​ണ്‍​ഹ​ബ്, യൂ​പോ​ണ്‍ തു​ട​ങ്ങി​യ പ്ര​മു​ഖ വെ​ബ്സൈ​റ്റു​ക​ൾ​ക്കെ​ല്ലാം നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​ണ്.

ഏ​ജ് ഐ​ഡി സി​സ്റ്റം എ​ന്ന സം​വി​ധാ​ന​മാ​ണ് പ്ര​മു​ഖ വെ​ബ്സൈ​റ്റു​ക​ൾ വെ​രി​ഫി​ക്കേ​ഷ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക്രെ​ഡി​റ്റ് കാ​ർ​ഡ്, പാ​സ്പോ​ർ​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, മ​റ്റേ​തെ​ങ്കി​ലും സ​ർ​ക്കാ​ർ അം​ഗീ​കൃ​ത രേ​ഖ​ക​ൾ എ​ന്നി​വ പ്രാ​യം തെ​ളി​യി​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കാം.

നി​യ​ന്ത്ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി അ​ശ്ളീ​ല വീ​ഡി​യോ (പോ​ണ്‍) വെ​ബ്സൈ​റ്റു​ക​ളു​ടെ ഹോം ​പേ​ജി​ൽ മാ​റ്റം വ​രു​ത്തും. വെ​ബ്സൈ​റ്റി​ലേ​ക്കു ക​യ​റു​ന്ന​വ​ർ​ക്കാ​യി ലാ​ൻ​ഡിം​ഗ് പേ​ജ് ന​ൽ​കും. ഇ​തി​ൽ പ്രാ​യം വെ​ളി​പ്പെ​ടു​ത്തി​യാ​ൽ മാ​ത്ര​മേ വീ​ഡി​യോ കാ​ണാ​ൻ ക​ഴി​യൂ എ​ന്ന് ഏ​ജ് ഐ​ഡി വ​ക്താ​വി​നെ ഉ​ദ്ധ​രി​ച്ച് ബ്രി​ട്ടീ​ഷ് മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു.

Related posts