ബിഷപ് ഡോ.സ്റ്റാന്‍ലി റോമന്റെ ജന്മവാര്‍ഷിക ദിനാഘോഷം ഇന്ന്

KLM-BISHOPകൊല്ലം: കൊല്ലം രൂപത ബിഷപ് ഡോ.സ്റ്റാന്‍ലി റോമന്റെ 75-ാം ജന്മവാര്‍ഷിക ദിനാഘോഷവും പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷവും ഇന്ന് തങ്കശേരി ഇന്‍ഫന്റ് ജീസസ് കത്തീഡ്രലില്‍ നടക്കും. വൈകുന്നേരം നാലിന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. പുനലൂര്‍ ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നമുത്തന്‍, തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ റവ.ക്രിസ്തുദാസ്, കൊല്ലം രൂപതയിലെ വൈദികര്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.

രൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള അല്‍മായ പ്രതിനിധികളും വിവിധ സന്യസ്ത സമൂഹത്തിലെ അംഗങ്ങളും ദിവ്യബലിയില്‍ പങ്കെടുക്കും. ക്യുഡിസിയിലെ 120 ഗായകര്‍ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ദിവ്യബലിക്ക് ശേഷം രൂപതയിലെ ഏഴ് അല്‍മായരെ ബിഷപ് സ്റ്റാന്‍ലി റോമന്‍ പേപ്പല്‍ ബഹുമതി നല്‍കി ആദരിക്കും. തുടര്‍ന്ന് നിര്‍ധന കുടുംബങ്ങളിലെ സമര്‍ഥരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 2004-ല്‍ ഡോ.സ്റ്റാന്‍ലി റോമന്‍ തുടങ്ങിവച്ച പ്രതിഭോദയം പദ്ധതിയിലേക്കുള്ള സ്‌കോളര്‍ഷിപ്പ് തുകയും കൈമാറും.

Related posts