മംഗര്‍(ബിഹാര്‍): ബിഹാറിലെ ബര്‍ദ ഗ്രാമത്തില്‍, രഹസ്യവിവരത്തെത്തുടര്‍ന്നു നടത്തിയ മിന്നല്‍ പരിശോധനയില്‍ 303റൈഫിളിന്റെ 50 തിരകളും 15 കൈത്തോക്കുകളും 10 ചാര്‍ജറുകളും പിടിച്ചെടുത്തു. ബര്‍ദ ഗ്രാമത്തിലെ മുഹമ്മദ് നൗഷാദിന്റെ വീട്ടില്‍നിന്നാണ് ആയുധങ്ങള്‍ പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്തതായി പോലീസ് സൂപ്രണ്ട് ആശിഷ് ഭാരതി പറഞ്ഞു. തെരഞ്ഞെടുപ്പിനായി ഭഗല്‍പൂരിലുള്ള വ്യക്തിക്കു നല്‍കാനായി കരുതിയിരുന്നതാണ് ആയുധങ്ങളെന്നും അദ്ദേഹം അറിയിച്ചു. കള്ളനോട്ട് കൈവശംവച്ചതിനും ആയുധ കള്ളക്കടത്തു നടത്തിയതിനും നൗഷാദ് നേരത്തെ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ബിഹാറില്‍ 15 കൈത്തോക്കുകളും റൈഫിളിന്റെ തിരയും പിടിച്ചെടുത്തു
