ബെല്‍ജിയത്തെ വീഴ്ത്തി വെയ്ല്‍സ് സെമിയില്‍

sp-belgiyamയൂറോകപ്പിലെ കന്നിക്കാരായ വെയ്ല്‍സ് കരുത്തരായ ബെല്‍ജിയത്തെ അട്ടിമറിച്ച് സെമിയില്‍ കടന്നു. ഫുട്‌ബോള്‍ പ്രേമികളെ ഒന്നാകെ അമ്പരിപ്പിച്ച പ്രകടനത്തിലൂടെയാണ് വെയ്ല്‍സ് സെമി ബര്‍ത്ത് ഉറപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു വെയ്ല്‍സിന്റെ വിജയം.ബെല്‍ജിയമാണ് ആദ്യം അക്കൗണ്ട് തുറന്നത്. ബോക്‌സിന് ഏറെപ്പുറത്തു നിന്ന് നൈഗ്ഗോളന്‍ തൊടുത്ത വെയ്ല്‍സിന്റെ ഗോള്‍വല കുലുക്കുമ്പോള്‍ കളിക്കമ്പക്കാര്‍ അറിഞ്ഞില്ല യഥാര്‍ഥ കൊടുങ്കാറ്റ് വീശാനിരിക്കുന്നതേ ഉള്ളൂ എന്നു. ആരോണ്‍ റൊമേസിയുടെ കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് വെയ്ല്‍സ് ക്യാപ്റ്റന്‍ ആഷ്‌ലി വില്യംസ് അവരെ ഒപ്പമെത്തിച്ചു. ഓരോ ഗോള്‍ വീതം നേടിയ ആദ്യ പകുതിക്കുശേഷം വര്‍ധിത വീര്യത്തോടെ ആഞ്ഞടിക്കുന്ന വെയ്ല്‍സിനെയാണ്.

മത്സരത്തിന്റെ 55-ാം മിനിറ്റില്‍ റോബ്‌സണ്‍ കാനു നേടിയ ഗോളിലൂടെ ലീഡുയര്‍ത്തിയ വെയ്‌സ് 86-ാം മിനിറ്റില്‍ വോക്‌സണ്‍ നേടിയ ഹെഡറിലൂടെ മത്സരം സ്വന്തമാക്കി അവസാന നാലില്‍ ഒന്നായി. കരുത്തരായ ബെല്‍ജിയത്തിനു അപ്രതീക്ഷിതമായേറ്റ തിരിച്ചടി സമ്മാനിച്ച നടുക്കത്തോടെ മടക്കം.മികച്ച പാസുകളിലൂടെയായിരുന്നു ഇരു ടീമുകളും മുന്നേറ്റം നടത്തിയത്.എതിരാളിയുടെ ഗോള്‍മുഖം വിറപ്പിക്കുന്നതില്‍ ഇരുകൂട്ടരും ഇടക്ക് മത്സരിച്ചു. ഇതിനിടെ വ്യസ് താരങ്ങള്‍ ഓരോരുത്തരായി മഞ്ഞ കാര്‍ഡ് കാണുകയും ചെയ്തു.

Related posts