ബൈക്കുകളോട് പേളി മാണിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഇത് അറിഞ്ഞുകൊണ്ട് തന്നെയാവും നവാഗത സംവിധായകന്‍ സുരേഷ് ഗോവിന്ദ് പേളി മാണിക്ക് തന്റെ പുതിയ സിനിമയില്‍ ബൈക്ക് പ്രേമിയുടെ വേഷം നല്കാന്‍ കാരണവും. ടീം ഫൈവ് എന്ന സിനിമയിലാണ് പേളി മാണി ബൈക്കുമായുള്ള അഭ്യാസവുമായി പ്രേക്ഷകരെ ഞെട്ടിക്കാനെത്തുന്നത്.
മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്താണ് സിനിമയി ലെ നായകന്‍. പേളിയെ കൂടാതെ തെന്നിന്ത്യന്‍ നടി നിക്കി ഗല്‍റാണിയും ചിത്രത്തിലുണ്ട്. കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് പേളി ബൈക്ക് സ്റ്റണ്ടിംഗും അഭ്യസിച്ചുവരുകയാണ്. പേളി എന്ന അവതാരകയുടെ കുറുമ്പത്തരങ്ങളറിയാവുന്ന പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ് സ്ക്രീനിലൂടെ പേളിയുടെ ബൈക്കിലെ അഭ്യാസങ്ങള്‍ കാണാന്‍.