പത്തനംതിട്ട: ബാങ്കില്‍ നിന്നും വായ് പ എടുത്ത പണവുമായി പട്ടാപ്പകല്‍ പത്തനംതിട്ട നഗരത്തിലെ ഇടറോഡി ലൂടെ നടന്നുപോയ വീട്ടമ്മയെ ആക്രമിച്ച് ബൈക്കില്‍ എത്തിയ മുഖംമൂടി സംഘം 9.65 ലക്ഷം കവര്‍ന്നതായി പരാതി. വീടുപണിക്ക് വായ്പ എടുത്ത പണമാണ് നഷ്ടമായിരിക്കുന്നതെന്ന് പത്തനംതിട്ട വെട്ടിപ്പുറം മോടിപ്പടി സ്വദേശിനി സുശീല ജില്ലാ പോലീസ് മേധാവിക്കു നല്കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതിയുടെ നിജസ്ഥിതി അന്വേഷിക്കണമെന്ന നിലപാടിലാണ് പോലീസ്. സംഭവം നടന്നതായി പറയ പ്പെടുന്ന സ്ഥലത്തെ താമസക്കാരോ സ്ഥാപനങ്ങളിലെ ജീവനക്കാരോ സംഭവം അറിഞ്ഞില്ലെന്നത് ദുരൂ ഹത ഉയര്‍ത്തുന്നു.
ആശയക്കുഴപ്പത്തിലായതോടെ സമീപ സ്ഥാ പനങ്ങളിലെ സിസി ടിവി കാമറകള്‍ പരിശോധിച്ച് പരാതിയുടെ നിജസ്ഥിതി കണ്ടെത്താനുള്ള ശ്രമത്തി ലാണ് പോലീസ്. പത്തനംതിട്ട നഗരത്തിലെ ഡോക്ടേഴ്സ് ലെയ്നിലെ ഇടറോഡില്‍ ഇന്നലെ രാവിലെ 10.30നാണ് സംഭവം. നഗരത്തിലെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് ബാങ്ക് ശാഖയില്‍ നിന്നും പണമെടുത്ത് ഇറങ്ങിയ സുശീ ലയുടെ ബാഗും പണവും നഷ്ടപ്പെട്ടതായാണ് പരാതി. ബാങ്കില്‍ നിന്ന് ഇറങ്ങി പോസ്റ്റ് ഓഫിസ് റോഡിലൂടെ കുറെദൂരം നടന്നെങ്കിലും ഉച്ചവെയിലിന്റെ ചൂട് അസഹനീയമായതിനാല്‍ തിരിച്ചു വന്ന് ഇടറോഡി ലൂടെ പോകുമ്പോഴാണ് ബാഗ് തട്ടിപ്പറിച്ചതെന്ന് പരാതിയില്‍ പറയുന്നു.
മുഖംമൂടി ധരിച്ച രണ്ടുപേരാണ് ബൈക്കില്‍ ഉണ്ടായിരുന്നതെന്നു സുശീലയുടെ പരാതിയില്‍ പറയുന്നു. 10.30നാണ് സംഭവം നടന്നതായി പറയുന്ന തെങ്കിലും ഉച്ചകഴിഞ്ഞ് 2.15നാണ് സുശീല ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെത്തി പരാതി നല്‍കിയത്. ജില്ലാ പോലീസ് മേധാവി യുടെ നിര്‍ദേ ശത്തെ തുടര്‍ന്ന് പത്തനംതിട്ട സിഐയുടെ നേതൃത്വ ത്തില്‍ അന്വേഷണം ആരംഭിച്ചു. ബാങ്കില്‍ നിന്ന് 10.10ന് പണം പിന്‍വലിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ സുശീല പറയുന്ന സമയത്ത് ഈ റോഡി ലെ സ്ഥാപനങ്ങളിലും വീടുകളിലും ഉണ്ടായിരുന്ന വരോടു ചോദിച്ചപ്പോള്‍ സംഭവത്തെക്കുറിച്ച് യാ തൊരു വിവരവുമില്ല. അസ്വാഭാവികമായ ശബ്ദമോ ബഹളമോ കേട്ടില്ലെന്നും അവര്‍ പോലീസിനെ അറി യിച്ചു. ഇതോടെയാണ് സമീപത്തെ സ്ഥാപനങ്ങളിലെ കാമറകളില്‍ നിന്നു ലഭ്യമായ ദൃശ്യങ്ങള്‍ ശേഖരിച്ച് സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
സമീപ വീടുകളോടു ചേര്‍ന്നാണ് കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. പോലീസിന്റെ ഔദ്യോഗിക കാമറകള്‍ നഗരത്തിലെങ്ങുമില്ല. ഇടവഴിയാണെങ്കിലും സര്‍ക്കാര്‍ ഓഫീസുകളിലേക്കും ആശുപത്രിയിലേക്കും പോകാനുള്ളവരുടെ തിരക്ക് പകല്‍സമയത്ത് ഡോക്ടേഴ്സ് ലെയ്നില്‍ ഉണ്ടാകാറുണ്ട്. ഇത്തരത്തിലൊരു സംഭവം ശ്രദ്ധയില്‍പ്പെട്ട ആരുംതന്നെ ഇല്ലെന്നതാണ് ദുരൂഹതയ്ക്കു കാരണമാകുന്നത്. രാത്രിയിലും പരിശോ ധന തുടരുകയാണ്.്