ഏങ്ങണ്ടിയൂര്‍: ബൈക്കിലെത്തിയ രണ്ടംഗ മോഷണസംഘം യുവതിയെ ആക്രമിച്ച് ഒന്നര പവന്‍ മാല കവര്‍ന്നു. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏങ്ങണ്ടിയൂര്‍ തിരുമംഗലം ചക്കാണ്ടന്‍ വീട്ടില്‍ സതിയുടെ മകള്‍ സംഗീത(18)യെയാണ് ആക്രമിച്ച് പരിക്കേല്‍പിച്ച് ഒന്നര പവന്‍ മാല കവര്‍ന്നത്.
അമ്മൂമ്മയുടെ വീട്ടില്‍ പോയശേഷം അമ്മയോടൊപ്പം വീട്ടിലേക്ക് നടന്നു വരുന്നതിനിടെ പോളക്കന്‍ സെന്ററില്‍ വച്ചായിരുന്നു സംഭവം. ബൈക്കില്‍ ഒരാള്‍ ഹെല്‍മറ്റ് ധരിച്ചും മറ്റൊരാള്‍ ഹെല്‍മറ്റ് ധരിക്കാതെയുമാണ് വന്നിരുന്നത്. ഇവരില്‍ ഒരാള്‍ സംഗീതയുടെ നെഞ്ചത്ത് ഇടിച്ച് വലിച്ചിട്ട് മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. സംഗീതയെ തൃത്തല്ലൂരിലെ വാടാനപ്പിള്ളി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വാടാനപ്പള്ളി പോലീസ് കേസെടുത്തു.