ബൈക്കുമോഷണം: പ്രതികളെ കോടതിയില്‍ ഹാജരാക്കി

TCR-ARRESTകുന്നംകുളം: അഡംബര ബൈക്കുകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുന്നതിനിടെ പിടിയിലായ അഞ്ചംഗ സംഘത്തെ പോലീസ് കോടതിയില്‍ ഹാജരാക്കി.  കക്കാട് കറുപ്പം വീട്ടില്‍ ബാദുഷ (18), അക്കിക്കാവ് മണ്ടുമ്പാല്‍ വീട്ടില്‍ ലിഷോയ് (18), കോട്ടോവീട്ടില്‍ ശരത്ത് (18), അക്കിക്കാവ് കമ്പിപ്പാലം മാന്തോപ്പില്‍ സുധിഷ് (18) എന്നിവരാണ് അറസ്റ്റിലായത്.   കഴിഞ്ഞ ദിവസം രാവിലെയാണ് അക്കിക്കാവ് ഭാഗത്തുനിന്നാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍നിന്ന് നാലു പള്‍സര്‍ 220, ഒരു ആര്‍വണ്‍ ഫൈഫ് ബൈക്കുകള്‍ പിടിച്ചെടുത്തു.

അഞ്ച് ബൈക്കുമായി അക്കിക്കാവ് സെന്റില്‍ എത്തിയ സംഘം കുറഞ്ഞ വിലയില്‍ ബൈക്ക് വില്‍പ്പന നടത്തുന്നതു ശ്രദ്ധയില്‍പെട്ട യുവാവ് പോലീസ് സ്റ്റേഷനിലെത്തി വിവരംഅറിയിച്ചതിനെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. വിപണിയില്‍ 1.30 ലക്ഷം വിലയുള്ള ബൈക്ക് പതിനായിരം രൂപയ്ക്കാണ് പ്രതികള്‍ വില്‍ക്കാന്‍ ശ്രമിച്ചത്. പോലീസ് പിടിച്ചെടുത്ത നാലു ബൈക്കുകളുടെ ഉടമസ്ഥന്‍മാരെ തിരിച്ചറിഞ്ഞിട്ടുണ്ട്.  ഇവര്‍ രാവിലെ പോലീസ് സ്റ്റേഷനിലെത്തി. നിര്‍ത്തിയിട്ടു പോകുന്ന ബൈക്കുകളുടെ ലോക്ക് തകര്‍ത്താണ് പ്രതികള്‍ മോഷണം നടത്തിയിരുന്നത്.

പിന്നീട് പരിചയക്കാരുടെ വര്‍ക്ക്‌ഷോപ്പിലെത്തിച്ച് നമ്പര്‍ മാറ്റി ലോക്ക് നന്നാക്കും. ഇരിങ്ങാലക്കുടയില്‍നിന്ന് രണ്ടു ബൈക്കുകളും വളാഞ്ചേരി, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍നിന്നുമാണ് ബൈക്കുകള്‍ മോഷ്ടിച്ചിട്ടുള്ളത്. എഎസ്‌ഐമാരായ സന്തോഷ്, സുരേന്ദ്രന്‍, പോലീസുകാരായ സുദേവ്, സജീവന്‍, ആരിഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related posts