ബൈക്ക് മോഷണ കേസുകളിലെ പ്രതി അറസ്റ്റില്‍

tcr-arrestപുതുക്കാട്: നിരവധി ബൈക്ക് മോഷണക്കേസുകളില്‍ പ്രതിയായ യുവാവിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പഴുവില്‍ ചിറവരമ്പ് കറപ്പം വീട്ടില്‍ നിഹാര്‍(30)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ 16ന് തലോരില്‍ വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചതുള്‍പ്പടെ എട്ടോളം ബൈക്ക് മോഷണക്കേസുകളില്‍ പ്രതിയാണ് നിഹാര്‍.

ഓഗസ്റ്റ് 20ന് വലപ്പാട് പോലീസിന്റെ പിടിയിലായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് തലോരില്‍നിന്ന് ബൈക്ക് മോഷ്ടിച്ച വിവരം പുറത്തുവന്നത്. തുടര്‍ന്ന് ഇരിങ്ങാലക്കുട കോടതിയില്‍നിന്ന് പുതുക്കാട് പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ഒളിവില്‍ കഴിയുന്ന കൂട്ടുപ്രതിയായ ഗണപതി കണ്ണന്‍ എന്ന ശരത്തിനുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

ബൈക്കുകളില്‍ താക്കോല്‍ വച്ചു പോകുന്നവരെ നിരീക്ഷിച്ചാണ് ഇവര്‍ മോഷണം നടത്താറുള്ളതെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച ബൈക്കില്‍ എത്തിയാണ് രണ്ടുപേരും ചേര്‍ന്ന് തലോരില്‍നിന്ന് ബൈക്ക് മോഷ്ടിച്ചത്.

Related posts