ദ​​ശാ​​ബ്ദ​​ത്തി​​ന്‍റെ റ​​ണ്‍ മെ​​ഷീ​​ൻ

ക്രി​​ക്ക​​റ്റ് ലോ​​ക​​ത്തി​​ൽ ഇ​​തി​​ഹാ​​സ​​ങ്ങ​​ൾ പ​​ല​​തു​​ണ്ട്, എ​​ന്നാ​​ൽ, ദ​​ശാ​​ബ്ദ​​ത്തി​​ന്‍റെ (2010 മു​​ത​​ൽ) റ​​ണ്‍ മെ​​ഷീ​​ൻ എ​​ന്ന അ​​പൂ​​ർ​​വ​​ത​​യി​​ലേ​​ക്ക് ഇ​​ന്ത്യ​​ൻ നാ​​യ​​ക​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ​ന​​ട​​ന്നു ക​​യ​​റി.ഏ​​ക​​ദി​​ന സെ​​ഞ്ചു​​റി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റു​​മാ​​യു​​ള്ള അ​​ക​​ലം നാ​​ൾ​​ക്കു​​നാ​​ൾ കു​​റ​​ച്ചു​​കൊ​​ണ്ടു​​വ​​രു​​ന്ന കോ​​ഹ്‌​ലി ​വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ലും ശ​​ത​​ക​​നേ​​ട്ടം ആ​​വ​​ർ​​ത്തി​​ച്ചു.

99 പ​​ന്തി​​ൽ 114 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച് ആ​​യ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ ഒ​​രു പ​​തി​​റ്റാ​​ണ്ടി​​ൽ ഏ​​റ്റ​​വും അ​​ധി​​കം റ​​ണ്‍​സ് നേ​​ടു​​ന്ന ക്രി​​ക്ക​​റ്റ് താ​​ര​​മെ​​ന്ന ച​​രി​​ത്രം കു​​റി​​ച്ചു.​ ഒ​​രു പ​​തി​​റ്റാ​​ണ്ടി​​ൽ 20,000 റ​​ണ്‍​സ് എ​​ന്ന അ​​പൂ​​ർ​​വ റി​​ക്കാ​​ർ​​ഡ് മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ലെ സെ​​ഞ്ചു​​റി ഇ​​ന്നിം​​ഗ്സി​​നി​​ടെ കോ​​ഹ്‌ലി ​​സ്വ​​ന്ത​​മാ​​ക്കി.

ഏ​​ക​​ദി​​ന​​ത്തി​​ൽ 43-ാം സെ​​ഞ്ചു​​റി​​യാ​​ണ് കോ​​ഹ്‌​ലി ​തി​​ക​​ച്ച​​ത്. 49 സെ​​ഞ്ചു​​റി​​ക​​ളു​​ള്ള സ​​ച്ചി​​ന്‍റെ ലോ​​ക റി​​ക്കാ​​ർ​​ഡി​​ലേ​​ക്ക് മു​​പ്പ​​തു​​കാ​​ര​​നാ​​യ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ന് ഇ​​നി​​യു​​ള്ള​​ത് വെ​​റും ആ​​റ് എ​​ണ്ണ​​ത്തി​​ന്‍റെ അ​​ക​​ലം മാ​​ത്രം.

ഒ​​രു പ​​തി​​റ്റാ​​ണ്ടി​​ൽ 20,000 റ​​ണ്‍​സ് നേ​​ടു​​ന്ന ആ​​ദ്യ താ​​ര​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ് കോ​​ഹ്‌​ലി. ​ടെ​​സ്റ്റ്, ഏ​​ക​​ദി​​നം, ട്വ​​ന്‍റി-20 ഫോ​​ർ​​മാ​​റ്റു​​ക​​ളി​​ലാ​​യി 20,502 റ​​ണ്‍​സ് ആ​​ണ് ഡ​​ൽ​​ഹി താ​​ര​​ത്തി​​ന്‍റെ ക​​രി​​യ​​റി​​ൽ ആ​​ക​​യു​​ള്ള​​ത്. അ​​തി​​ൽ 20,018 റ​​ണ്‍​സ് ഈ ​​പ​​തി​​റ്റാ​​ണ്ടി​​ലാ​​ണ് (2010 മു​​ത​​ൽ) നേ​​ടി​​യ​​ത്. ഒ​​രു പ​​തി​​റ്റാ​​ണ്ടി​​ൽ ഏ​​റ്റ​​വും അ​​ധി​​കം റ​​ണ്‍​സ് നേ​​ടു​​ന്ന താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ മു​​ൻ ക്യാ​​പ്റ്റ​​നാ​​യ റി​​ക്കി പോ​​ണ്ടിം​​ഗി​​നെ (18,962 റ​​ണ്‍​സ്) നേ​​ര​​ത്തേ​​ത​​ന്നെ കോ​​ഹ്‌​ലി ​മ​​റി​​ക​​ട​​ന്നി​​രു​​ന്നു. ര​​ണ്ടാ​​യി​​ര​​ങ്ങ​​ളി​​ലാ​​ണ് റി​​ക്കി പോ​​ണ്ടിം​​ഗ് ഇ​​ത്ര​​യും റ​​ണ്‍​സ് നേ​​ടി​​യ​​ത്.

77 ടെ​​സ്റ്റി​​ൽ നി​​ന്ന് 6613ഉം 239 ​​ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ൽ​​നി​​ന്ന് 11520ഉം 70 ​​ട്വ​​ന്‍റി-20​​യി​​ൽ​​നി​​ന്ന് 2369 റ​​ണ്‍​സു​​മാ​​ണ് കോ​​ഹ്‌​ലി ​ഇ​​തു​​വ​​രെ സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ള്ള​​ത്. 2008 ഓ​​ഗ​​സ്റ്റ് 18നാ​​യി​​രു​​ന്നു കോ​​ഹ് ലി​​യു​​ടെ ഏ​​ക​​ദി​​ന അ​​ര​​ങ്ങേ​​റ്റം. ടെ​​സ്റ്റി​​ൽ 2011ലും ​​ട്വ​​ന്‍റി-20​​യി​​ൽ 2010ലും ​​രാ​​ജ്യാ​​ന്ത​​ര അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി. 2008-09ൽ ​​മൂ​​ന്ന് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും ഒ​​രു സെ​​ഞ്ചു​​റി​​യും ഉ​​ൾ​​പ്പെ​​ടെ 484 റ​​ണ്‍​സ് നേ​​ടി​​യി​​രു​​ന്നു.

ഏ​​ക​​ദി​​ന​​ത്തി​​ലും ടെ​​സ്റ്റി​​ലും ഏ​​റ്റ​​വും അ​​ധി​​കം റ​​ണ്‍​സും സെ​​ഞ്ചു​​റി​​യും അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യു​​മു​​ള്ള ഇ​​ന്ത്യ​​ൻ ഇ​​തി​​ഹാ​​സം സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ ഒ​​രു പ​​തി​​റ്റാ​​ണ്ടി​​ൽ (2000 മു​​ത​​ൽ) നേ​​ടി​​യ​​ത് 15,962 റ​​ണ്‍​സ് ആ​​ണ്. ലോ​​ക​​ത്തി​​ൽ ഒ​​രു പ​​തി​​റ്റാ​​ണ്ടി​​ൽ ഏ​​റ്റ​​വും അ​​ധി​​കം റ​​ണ്‍​സ് നേ​​ടു​​ന്ന​​തി​​ൽ ആ​​റാം സ്ഥാ​​നം മാ​​ത്ര​​മാ​​ണ് സ​​ച്ചി​​നു​​ള്ള​​ത്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ മു​​ൻ ഓ​​ൾ റൗ​​ണ്ട​​റാ​​യ ജാ​​ക് കാ​​ലി​​സ് ആ​​ണ് (ര​​ണ്ടാ​​യി​​ര​​ങ്ങ​​ളി​​ൽ) കോ​​ഹ്‌ലി​​ക്കും പോ​​ണ്ടിം​​ഗി​​നും പി​​ന്നി​​ൽ മൂ​​ന്നാ​​മ​​ത്.

50+ റ​​ണ്‍​സ് എ​​ന്ന നേ​​ട്ട​​ത്തി​​ൽ ലോ​​ക​​ത്തി​​ൽ അ​​ഞ്ചാം സ്ഥാ​​ന​​ത്തേ​​ക്കും കോ​​ഹ്‌​ലി 43-ാം ​സെ​​ഞ്ചു​​റി​​യി​​ലൂ​​ടെ എ​​ത്തി. സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ, ശ്രീ​​ല​​ങ്ക​​യു​​ടെ മു​​ൻ താ​​രം കു​​മാ​​ർ സം​​ഗ​​ക്കാ​​ര, ഓ​​സീ​​സ് മു​​ൻ താ​​രം റി​​ക്കി പോ​​ണ്ടിം​​ഗ്, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ മു​​ൻ താ​​രം ജാ​​ക് കാ​​ലി​​സ് എ​​ന്നി​​വ​​രാ​​ണ് കോ​​ഹ്‌​ലി​​ക്കു മു​​ന്നി​​ലു​​ള്ള​​ത്.

വി​​ൻ​​ഡീ​​സി​​നെ​​തി​​രേ റി​​ക്കാ​​ർ​​ഡ്

വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രേ കോ​​ഹ്‌​ലി ​നേ​​ടു​​ന്ന ഒ​​ന്പ​​താം സെ​​ഞ്ചു​​റി​​യാ​​ണ് ക​​ഴി​​ഞ്ഞ ദി​​വ​​സം പി​​റ​​ന്ന​​ത്. ഒ​​രു ഇ​​ന്ത്യ​​ൻ താ​​രം ഏ​​തെ​​ങ്കി​​ലു​​മൊ​​രു ടീ​​മി​​നെ​​തി​​രേ ഏ​​റ്റ​​വും അ​​ധി​​കം നേ​​ടു​​ന്ന സെ​​ഞ്ചു​​റി​​ക്കൊ​​പ്പ​​മാ​​ണി​​ത്. ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ ഒ​​ന്പ​​ത് സെ​​ഞ്ചു​​റി നേ​​ടി​​യി​​ട്ടു​​ണ്ട്.

ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​ന്ത്യ​​ക്കാ​​യി ഏ​​റ്റ​​വും അ​​ധി​​കം റ​​ണ്‍​സ് നേ​​ടി​​യ​​തി​​ൽ സ​​ച്ചി​​നു മാ​​ത്രം പി​​ന്നി​​ലാ​​ണ് കോ​​ഹ്‌​ലി. ​വി​​ൻ​​ഡീ​​സി​​നെ​​തി​​രേ ഏ​​ക​​ദി​​ന​​ത്തി​​ൽ 2,000 റ​​ണ്‍​സ് ക​​ട​​ക്കു​​ന്ന ആ​​ദ്യ താ​​ര​​മെ​​ന്ന ച​​രി​​ത്ര​​വും ഈ ​​പ​​ര​​ന്പ​​ര​​യി​​ൽ കോ​​ഹ്‌ലി ​​സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. പാ​​ക്കി​​സ്ഥാ​​ൻ മു​​ൻ താ​​രം ജാ​​വേ​​ദ് മി​​യാ​​ൻ​​ദാ​​ദി​​ന്‍റെ പേ​​രി​​ലു​​ണ്ടാ​​യി​​രു​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് ര​​ണ്ടാം ഏ​​ക​​ദി​​ന​​ത്തി​​ലെ സെ​​ഞ്ചു​​റി​​യി​​ലൂ​​ടെ കോ​​ഹ്‌ലി ​​സ്വ​​ന്തം പേ​​രി​​ലേ​​ക്ക് മാ​​റ്റി​​യ​​ത്.

കോ​​ഹ്‌ലി x ​​രോ​​ഹി​​ത് പോ​​രാ​​ട്ടം

2019ൽ ​​ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഏ​​റ്റ​​വും അ​​ധി​​കം 50+ സ്കോ​​ർ എ​​ന്ന നേ​​ട്ട​​ത്തി​​നാ​​യി ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യും വൈ​​സ് ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ​​യും ത​​മ്മി​​ൽ ശ​​ക്ത​​മാ​​യ പോ​​രാ​​ട്ടം. ഇ​​തു​​വ​​രെ ഇ​​രു​​വ​​രും 11 ത​​വ​​ണ 50+ സ്കോ​​ർ നേ​​ടി​​യി​​ട്ടു​​ണ്ട്. രോ​​ഹി​​ത് ശ​​ർ​​മ ആ​​റ് സെ​​ഞ്ചു​​റി​​യും അ​​ഞ്ച് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും നേ​​ടി​​യ​​പ്പോ​​ൾ കോ​​ഹ്‌​ലി ​അ​​ഞ്ച് സെ​​ഞ്ചു​​റി​​യും ആ​​റ് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും കു​​റി​​ച്ചു​​ക​​ഴി​​ഞ്ഞു.

ഇം​ഗ്ലീ​ഷ് ലോ​​ക​​ക​​പ്പി​​ലാ​​ണ് രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ അ​​ഞ്ച് സെ​​ഞ്ചു​​റി​​ക​​ൾ. കോ​​ഹ്‌​ലി​​ക്ക് പ​​ക്ഷേ, ലോ​​ക​​ക​​പ്പി​​ൽ സെ​​ഞ്ചു​​റി നേ​​ടാ​​ൻ സാ​​ധി​​ച്ചി​​ല്ല. ഇ​​ന്ത്യ​​യു​​ടെ ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​ലും ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഇ​​ന്ത്യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​ലും മൂ​​ന്ന് സെ​​ഞ്ചു​​റി നേ​​ടി​​യ കോ​​ഹ്‌​ലി ​വി​​ൻ​​ഡീ​​സ് പ​​ര്യ​​ട​​ന​​ത്തി​​ൽ ര​​ണ്ട് ശ​​ത​​ക​​നേ​​ട്ടം​​കൂ​​ടി സ്വ​​ന്ത​​മാ​​ക്കി.

ഈ ​​വ​​ർ​​ഷം ഏ​​റ്റ​​വും അ​​ധി​​കം റ​​ണ്‍​സ് നേ​​ടി​​യ​​തി​​ൽ 1288 റ​​ണ്‍​സു​​മാ​​യി കോ​​ഹ്‌​ലി​​യാ​​ണ് ഒ​​ന്നാ​​മ​​ത്. 1232 റ​​ണ്‍​സ് രോ​​ഹി​​ത്തി​​ന്‍റെ സ​​ന്പാ​​ദ്യം.

Related posts