ബോളിവുഡ് നടി ഊര്‍മിള വിവാഹിതയായി; കാഷ്മീരി മോഡലും ബിസിനസുകാരനുമായ അക്തര്‍ മിര്‍ ആണു വരന്‍; വിവാഹം നടന്നത് അതീവരഹസ്യമായി

Urmilaബോളിവുഡില്‍ ഇത് കല്യാണ മാസം. പ്രീതി സിന്റയ്ക്ക് പിന്നാലെ മുന്‍കാല നായിക ഊര്‍മിള മണ്ഡോദ്കറും വിവാഹിതയായിരിക്കുന്നു. രംഗീല, സത്യ, പ്യാര്‍ തുംനെ ക്യാ കിയാ, പിന്‍ജര്‍, ഭൂത് തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിന്റെ മനംകവര്‍ന്ന നായികയാണ് ഊര്‍മിള.

കാഷ്മീരി മോഡലും ബിസിനസുകാരനുമായ  അക്തര്‍ മിര്‍ ആണു വരന്‍. ബോളിവുഡില്‍ നിന്ന് താരത്തിന്റെ അടുത്ത സഹൃത്തായ മനീഷ് മല്‍ഹോത്ര മാത്രമാണ്  അതീവരഹസ്യമായി നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. ലളിതമായ ചടങ്ങില്‍ വിവാഹം നടത്തണമെന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് ആര്‍ഭാടം കുറച്ചതെന്ന് ഊര്‍മിള പറഞ്ഞു.

Related posts