ബ്രസല്‍സ്: ബ്രസല്‍സിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്നു രാജ്യത്ത് പതിവായിരിക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ പോലീസ് കര്‍ക്കശമായി നിയന്ത്രിക്കുന്നു. അക്രമോത്സുക സ്വഭാവമുള്ള പ്രകടനങ്ങളെ അടിച്ചമര്‍ത്തുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.
സംഘര്‍ഷ സാധ്യത തോന്നിയാല്‍ പ്രകടനങ്ങള്‍ക്ക് അനുമതി നിഷേധിക്കാനും അധികൃതര്‍ മടിക്കുന്നില്ല. സെന്‍ട്രല്‍ ബ്രസല്‍സ് സ്ക്വയറില്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിലേക്കു നീങ്ങുന്നു എന്നു തോന്നിയപ്പോള്‍ തന്നെ പോലീസ് ജല പീരങ്കി പ്രയോഗിച്ച് പങ്കെടുത്തവരെ പിരിച്ചുവിട്ടിരുന്നു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍