അമ്മയ്ക്ക് സുഖമില്ല, അതിനാല്‍ പരോള്‍ അനുവദിക്കണം! കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ആഭ്യന്തരവകുപ്പ് സ്‌പെഷല്‍ സെക്രട്ടറിക്കു പിണറായി വിജയന്‍ എഴുതിയ കത്ത് ശ്രദ്ധേയമാകുന്നു

അമ്മയ്ക്ക് സുഖമില്ലെന്നും അതിനാല്‍ പരോള്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് സ്‌പെഷല്‍ സെക്രട്ടറിക്കു പിണറായി വിജയന്‍ എഴുതിയ കത്ത് ശ്രദ്ധേയമാകുന്നു. 1976 നവംബര്‍ ഒമ്പതിനാണ് പിണറായി വിജയന്‍ ഈ കത്ത് എഴുതിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്നു അന്ന് പിണറായി വിജയന്‍. കൂത്തുപറമ്പ് എംഎല്‍എയായിരുന്ന പിണറായി വിജയന്‍ അടിയന്തരാവസ്ഥക്കാലത്തെ ‘മിസ’ നിയമപ്രകാരമാണ് അറസ്റ്റിലായത്. കത്ത് സോഷ്യല്‍മീഡിയയില്‍ ഉടനീളം പ്രചരിക്കുന്നുമുണ്ട്.

പിണറായി വിജയന്റെ കത്ത് കണ്ണൂര്‍ പോലീസ് മൈതാനത്ത് ഒരുക്കിയ ‘പൊന്‍കതിര്‍’ പ്രദര്‍ശനത്തിലാണ് ജയില്‍ വകുപ്പ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പിണറായിയുടെത് കൂടാതെ സി.അച്യുതമേനോന്‍, എസ്.കെ.പൊറ്റെക്കാട്ട് തുടങ്ങിയവരുടെ ജയില്‍ രേഖകളും പ്രദര്‍ശനത്തില്‍ സവിശേഷ ശ്രദ്ധ നേടുന്നുണ്ട്.

പിണറായി വിജയനെ 1975 സെപ്റ്റംബര്‍ 28നു രാത്രിയില്‍ വീട്ടില്‍ നിന്നാണ് പോലീസ് ‘മിസ’ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. അന്ന് എംഎല്‍എയെന്ന പരിഗണന പോലും നല്‍കാതെ പത്തു പ്രതിപക്ഷ എംഎല്‍എമാരെ പോലീസ് ‘മിസ’ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. തന്നെ പോലീസ് കസ്റ്റഡിയില്‍ ഉടുതുണി ഉരിഞ്ഞ് മര്‍ദിച്ച സംഭവം പിണറായി വിജയന്‍ തന്നെ നിയമസഭയില്‍ വിവരിച്ചിട്ടുണ്ട്.

Related posts