തെന്നിന്ത്യന്‍ താരസുന്ദരി ശ്രീയ ശരണ്‍ ഒടുവില്‍ പ്രണയവാര്‍ത്ത നിഷേധിച്ച് രംഗത്തെത്തി. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ഡ്വെയ്ന്്ബ്രാവോയും ശ്രീയ ശരണും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലായിരുന്നു അടുത്തിടെ വാര്‍ത്തകള്‍ സജീവമായിരുന്നത്.
ഞാന്‍ ആരുമായും പ്രണയത്തിലല്ല. ബ്രാവോ തന്റെ സുഹൃത്താണ്. അതിനാലാണ് അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിന് വേണ്ടി മുംബൈയിലുള്ള ഹോട്ടലില്‍ എത്തിയത്- ശ്രീയ പറയുന്നു. ശ്രീയ തന്റെ സുഹൃത്താണ്. മുംബൈയില്‍ ഷൂട്ടിനെത്തിയ ഞാന്‍ നാലു ദിവസത്തിന് ശേഷമാണ് പുറത്തിറങ്ങിയത്. അതുപോലും വലിയ വാര്‍ത്തയായി. ശ്രീയയ്ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ ഇറങ്ങിയതാണ്. ശ്രീയ നല്ലൊരു സുഹൃത്താണ്. മാത്രമല്ല വളരെ സുന്ദരിയായ ഒരു സ്ത്രീ കൂടിയാണ് ശ്രീയ ശരണ്‍- ബ്രാവോ പറയുന്നു.
മുംബൈയിലെ ഒരു ഹോട്ടലില്‍ ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു ഇരുവരുടേയും ചിത്രങ്ങള്‍ പപ്പരാസികള്‍ പകര്‍ത്തിയത്. തുടര്‍ന്നാണ് ചിത്രത്തിന്റെ അകമ്പടിയോടെ ബ്രാവോയും ശ്രീയയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പടച്ചുവിട്ടത്.