രു​ദ്ധ! അഞ്ചുവയസുള്ള മൂത്ത മകന് ലഭിച്ച പിറന്നാള്‍ സമ്മാനം; സം​വൃ​ത സു​നി​ലി​ന് വീ​ണ്ടും കു​ഞ്ഞു പി​റ​ന്നു; കു​ട്ടി​യു​ടെ ചി​ത്രം സം​വൃ​ത ഇ​തു​വ​രെ പോ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല

ന​ടി സം​വൃത സു​നി​ലി​ന് ര​ണ്ടാ​മ​ത് ഒ​രു കു​ഞ്ഞു കൂ​ടി പി​റ​ന്നു. ഫെ​ബ്രു​വ​രി 20ന് ​ജ​നി​ച്ച ആ​ൺ​കു​ട്ടി​ക്ക് രു​ദ്ധ എ​ന്നാ​ണ് പേ​രു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി സം​വൃ​ത ത​ന്നെ​യാ​ണ് സ​ന്തോ​ഷ വാ​ർ​ത്ത ലോ​ക​ത്തെ അ​റി​യി​ച്ച​ത്.

മൂ​ത്ത മ​ക​ന് അ​ഞ്ചു വ​യ​സാ​യ​പ്പോ​ൾ അ​വ​നു ല​ഭി​ച്ച പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​ണി​തെ​ന്നും സം​വൃ​ത ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​ൽ കു​റി​ക്കു​ന്നു.

ഇ​ള​യ കു​ട്ടി​യു​ടെ ചി​ത്രം സം​വൃ​ത ഇ​തു​വ​രെ പോ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. അ​യാ​ൾ ക​ഥ​യെ​ഴു​തു​ക​യാ​ണ് എ​ന്ന ചി​ത്ര​ത്തി​ൽ ഒ​രു ചെ​റി​യ വേ​ഷ​ത്തി​ലെ​ത്തി​യ സം​വൃ​ത പി​ന്നീ​ട് ദി​ലീ​പ് നാ​യ​ക​നാ​യ ലാ​ൽ ജോ​സി​ന്‍റെ ര​സി​ക​ൻ എ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യാ​ണ് മ​ല​യാ​ള സി​നി​മ​യി​ൽ സ്ഥാ​ന​മു​റ​പ്പി​ക്കു​ന്ന​ത്.

2006ൽ ​ഉ​യി​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ത​മി​ഴി​ലും അ​ര​ങ്ങേ​റ്റം ന​ട​ത്തി. 49 ചി​ത്ര​ങ്ങ​ളി​ല​ഭി​ന​യി​ച്ച സം​വൃ​ത 2012ൽ ​ദ വൈ​റ്റ് എ​ലി​ഫ​ന്‍റ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഹി​ന്ദി​യി​ലും അ​ഭി​ന​യി​ച്ചു.

2012ൽ ​അ​ഖി​ൽ ജ​യ​രാ​ജി​നെ വി​വാ​ഹം ക​ഴി​ച്ച് അ​മേ​രി​ക്ക​യി​ലേ​ക്കു പോ​യ സം​വൃ​ത പി​ന്നീ​ട് സി​നി​മ​യി​ൽ നി​ന്ന് വി​ട്ടുനി​ൽ​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ സ​ത്യം പ​റ​ഞ്ഞാ വി​ശ്വ​സി​ക്കു​മോ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തി​രി​ച്ചു വ​ര​വ് ന​ട​ത്തി​യി​രു​ന്നു.

Related posts

Leave a Comment