ആറ്റിങ്ങല്‍: ദളിത് യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തു. വലിയകുന്ന് ശീവേലിക്കോണം പൊടിയന് വിളാകം വീട്ടില്‍ രാജേഷ് (29), കോലിയക്കോട് മാവൂര്കോണം വിളയില്‍ പുത്തന്‍ വീട്ടില്‍ അനില്‍കുമാര്‍ (39) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ അഞ്ചിന് രാത്രി എട്ടരയോടെ ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ മാമത്തിന് സമീപം വച്ച് രാജേഷും അനില്‍കുമാറും കണ്ടു. യുവതിയെ വീട്ടില്‍ കൊണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് അവനവഞ്ചേരിയിലെ ഒരു വീട്ടില്‍ വച്ച് രാജേഷ് പീഡിപ്പിക്കുകയും അനില്‍കുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് യുവതി പോലീസില്‍ മൊഴി നല്‍കിയിരുന്നത്.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വൈദ്യപരിശോധനയില്‍ യുവതി പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്പി. ചന്ദ്രശേഖരപിള്ളയുടെ നിര്‍ദേശാനുസരണം ആറ്റിങ്ങല്‍ സിഐ.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.