ശ​ക്ത​മാ​യ തി​ര​മാ​ല​ക​ളെ അ​തി​ജീ​വി​ച്ച്‌ ക​ട​ലി​ൽ ഇ​റ​ക്കി​! പൊ​ന്തു​വ​ള്ള​ക്കാർ​ക്ക് വ​ലനി​റ​യെ ചെ​റി​യ അ​യ​ല; മാ​യം ചേ​രാ​ത്ത പ​ച്ചമ​ത്സ്യം വാ​ങ്ങാ​ൻ ആ​വ​ശ്യ​ക്കാ​രും ഏ​റെ​

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യു​ടെ വി​വി​ധ തീ​ര​ങ്ങ​ളി​ൽനി​ന്നും ഇ​ന്ന​ലെ ക​ട​ലി​ൽപോ​യ പൊ​ന്തുവ​ള്ള​ങ്ങ​ൾ​ക്ക് ചെ​റുമീ​നു​ക​ൾ സു​ല​ഭ​മാ​യി ല​ഭി​ച്ചു.

ശ​ക്ത​മാ​യ തി​ര​മാ​ല​ക​ളെ അ​തി​ജീ​വി​ച്ചാ​ണ് പൊ​ന്തു​ക​ൾ ക​ട​ലി​ൽ ഇ​റ​ക്കി​യ​ത്. അ​ഞ്ചാ​ലും കാ​വ് ചാ​ക​ര​യാ​ണെ​ങ്കി​ലും വ​ള്ള​ങ്ങ​ൾ ക​ട​ലി​ൽ ഇ​റ​ക്കി​യി​ല്ല.

കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു​ള്ള​തി​നാ​ൽ ഇ​വി​ടെനി​ന്നും വ​ള്ള​ങ്ങ​ൾ പോ​കാ​ൻ പോ​ലീസ് അ​നു​വ​ദി​ച്ചി​ല്ല.

ര​ണ്ടുദി​വ​സം ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മാ​ണ് കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പി​ലു​ള്ള​ത്. തെ​ർ​മോ​കോ​ളി​ൽ നി​ർ​മി​ച്ച പൊ​ന്തി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ് ക​യ​റു​ന്ന​ത്.

പൊ​ന്തു​ക​ൾ​ക്കു ല​ഭി​ച്ച മ​ത്സ്യം റോ​ഡ​രി​കി​ലി​ട്ടു വി​ല്പ​ന ന​ട​ത്തി. ചെറിയ അ​യ​ല​യാ​ണ് കൂ​ടു​ത​ലാ​യും ല​ഭി​ച്ച​ത്. മാ​യം ചേ​രാ​ത്ത പ​ച്ചമ​ത്സ്യം വാ​ങ്ങാ​ൻ ആ​വ​ശ്യ​ക്കാ​രും ഏ​റെ​യാ​ണ്.

Related posts

Leave a Comment