പെരുമ്പാവൂര്‍: കുടുംബ കലഹത്തെ തുടര്‍ന്നു കുത്തേറ്റ് വൃദ്ധ മരിച്ചു. മരുമകന്‍ പൗലോസ് പോലീസ് കസ്റ്റഡിയില്‍. പ്രളയിക്കാട് പുലക്കുടി പരേതനായ പൗലോസിന്റെ ഭാര്യ ഏല്യാമ്മ (73) ആണു കുത്തേറ്റു മരിച്ചത്. ഇന്നു പുലര്‍ച്ചെ ആറോടെയാണ് കൊലപാതകം നടന്നത്. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ: ഏല്യാമ്മ വീടിനു സമീപത്തുള്ള കുരിശിന്‍തൊട്ടി വൃത്തിയാക്കുന്നതിനിടെയാണു മരുമകന്‍ കത്തിയുമായി ഓടിയെത്തിയത്.
ഇതു കണ്ട ഏല്യാമ്മ ഓടി സമീപത്തെ വീട്ടില്‍ക്കയറിയെങ്കിലും അടുക്കള വാതിക്കലില്‍ വച്ചു കഴുത്തിനു കുത്തേല്‍ക്കുകയായിരുന്നു. ഏല്യാമ്മയെ ഉടന്‍ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരുമകനായ പ്രളയിക്കട് കടുമ്പക്കാടന്‍ പൗലോസ് നിരന്തരം വീട്ടില്‍ എത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. പലപ്പോഴും നാട്ടുകാരാണ് പ്രതിയെ ഓടിക്കുന്നത്. എകമകളായ ലിസി മക്കളും മൊത്ത് വീട്ടിലായിരുന്നു താമസം. ഭര്‍ത്താവായ പൗലോസ് നിരന്തരം മദ്യപിച്ച് എത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ എട്ടു മാസം മുന്‍പാണു പോലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്നു മരുമകന്‍ വാടകക്ക് താമസിക്കുകയാണ്. കറുപ്പംപടി പോലീസില്‍ ഇതു സംബന്ധിച്ചു കേസ് നിലവിലുണ്ട്. ഭാര്യയുമായി വേര്‍പിരിഞ്ഞ് താമസിക്കാന്‍ കാരണം അമ്മായിയമ്മയാണ് എന്നതാണു കൊലപാതകത്തിനു കാരണംമെന്നു പോലീസ് പറഞ്ഞു. മൃതദേഹം പോലീസ് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.