ഐഎസ് തീര്‍ത്തും ദുര്‍ബലം, കൈവശമുള്ളത് കുറച്ചു പ്രദേശങ്ങളുടെ ആധിപത്യം മാത്രം, പണമില്ലാത്തതിനാല്‍ ഭീകരാക്രമണങ്ങള്‍ നടത്താനും സാധിക്കുന്നില്ല!

issssഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരതയുടെ കരങ്ങളില്‍ നിന്ന് ലോകം പതിയെ വിമുക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിറിയയിലും ഇറാക്കിലും ഐഎസിനെതിരേ യുഎസും റഷ്യയും വ്യോമാക്രമണം ശക്തമാക്കിയതും അറബ് രാജ്യങ്ങള്‍ നിലപാട് കനപ്പിച്ചതുമാണ് ഐഎസിന് തിരിച്ചടിയായത്. ഐഎസിന്റെ ആധിപത്യത്തിലുണ്ടായിരുന്ന പ്രദേശങ്ങള്‍ പലതും സൈന്യം തിരിച്ചുപിടിച്ചു. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ ഐഎസിന്റെ കൈയ്യിലുണ്ടായിരുന്ന 16 ശതമാനം പ്രദേശങ്ങളുടെയും ആധിപത്യം അവര്‍ക്കു നഷ്ടപ്പെട്ടു. 25,000 സ്ക്വയര്‍ മൈല്‍ പ്രദേശം മാത്രമാണ് ഐഎസിന്റെ നിയന്ത്രണത്തില്‍ ഇപ്പോഴുള്ളത്. വെസ്റ്റ് വെര്‍ജീനിയ ആസ്ഥാനമായുള്ള ഐഎച്ച്എസ് കോണ്‍ഫഌറ്റ് മോണിറ്റര്‍ എന്ന സംഘടനയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ഇറാക്കില്‍ ഐഎസിന്റെ ശക്തിദുര്‍ഗമെന്നറിയപ്പെട്ടിരുന്നത് മൊസൂളാണ്. 2014 മുതല്‍ ഐഎസിന്റെ കൈവശമുള്ള ഈ പ്രാചീന നഗരം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് ഇറാക്കി സൈന്യവും സഖ്യസേനയും. മൊസൂള്‍ നഷ്ടമാകുന്നതോടെ ഐഎസിന്റെ ശേഷി ഇല്ലാതാക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എണ്ണ കയറ്റുമതിയും അവയവ വില്പനയുമായിരുന്നു ഐഎസിന്റെ പ്രധാന സാമ്പത്തികശ്രോതസുകളിലൊന്ന്. സിറിയയിലെയും ഇറാക്കിലെയും എണ്ണവില്പനയ്ക്ക് വിലങ്ങിട്ടതോടെ ഐഎസിന്റെ സാമ്പത്തികഭദ്രത തകര്‍ന്നു. പണമില്ലാത്തതിന്റെ പ്രത്യാക്രമണങ്ങള്‍ വന്‍തോതില്‍ കുറയുകയും ചെയ്തു. പണം ഇല്ലാതായതോടെ ഭീകരരില്‍ പലരും സംഘടനയുമായി തെറ്റിപ്പിരിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

Related posts