ഭാവന മാതൃകാ അധ്യാപികയാവുന്നു

Bhavanaശക്തമായ കഥാപാത്രവുമായി തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഭാവന. അടുത്തിടെ ഭാവനയുടേതായി ഇറങ്ങിയ ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. അതിനാല്‍ തന്നെ ശക്തമായ ഒരു തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നു ഭാവന. നായികാപ്രാധാന്യമുള്ള ചിത്രം തന്നെയാണ് വിജയ് മേനോന്‍ സംവിധാനം ചെയ്യുന്ന വിളക്കുമരം. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് വിജയ് മേനോന്റെ മകന്‍ നിഖിലാണ്.

തിരുവനന്തപുരം, ലഡാക്ക് എന്നിവിടങ്ങളിലായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുന്നത്. മനോജ് കെ ജയന്‍, സുരാജ് വെഞ്ഞാറമൂട്, വിനോദ് കോവൂര്‍ എന്നിവരും ചിത്രത്തിലുണ്ട്.നിരവധി കുട്ടികളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

Related posts