പോത്തന്‍കോട് : മംഗലപുരം പഞ്ചായത്തും ആരോഗ്യ വിഭാഗവും ചേര്‍ന്ന് മംഗല പുരത്തെ ഹോട്ടലുകളിലും ബേക്കറികളിലും നടത്തിയ സംയുക്ത പരിശോധനയില്‍ ദിവസങ്ങള്‍ പഴക്കമുള്ള ആഹാര സാധനങ്ങള്‍ കണ്ടെ ത്തി. നാലു ഹോട്ടലുകള്‍ അടപ്പിച്ചു. 20 കടകളിലാണ് മിന്നല്‍ പരിശോധന നടത്തിയത് . ദിവസങ്ങള്‍ പഴകിയ ഇറച്ചിയും, മത്സ്യവും കറികളും പിടിച്ചെടു ത്ത് നശിപ്പിച്ചു. പാചകപ്പു രകളിലും ഭക്ഷണം ഇരിക്കുന്ന സ്ഥല ങ്ങളും വൃത്തിഹീനം. മിക്ക കടകള്‍ക്കും ലൈസന്‍സ് ഉണ്ടായിരുന്നില്ല. എട്ടു കടകളില്‍ നിന്നും 4300 രൂപ പിഴ ഈടാക്കി.
ചെമ്പകമംഗലം അസംബ്ലി മുക്കിലെ രണ്ടു ബേക്കറി സാധന നിര്‍മാണ യൂണിറ്റു കളില്‍ പരിശോധന നടത്തി.ഇനിയും മിന്നല്‍ പരിശോധനകള്‍ ഉണ്ടാകു മെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി. രാജേന്ദ്രന്‍ നായര്‍, മെഡിക്കല്‍ ഓഫീസര്‍ മിനി പി. മണി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പദ്മകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് മാഹീന്‍, പി.കെ ജിഷ, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ആര്‍.ശ്രീകല, പഞ്ചായത്ത് ക്ലര്‍ക്ക് ജോഷി, സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ ഷാനവാസ്, ജയ്‌മോന്‍ എന്നിവര്‍ പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.