മകനെപ്പോലെ ഒരു ഗോറില്ല; പിരിഞ്ഞിരിക്കാനാവില്ല ഇവനെ ഫ്രഞ്ച് ദമ്പതിമാരായ പിയറും എലൈനും

gorillaമകനെപ്പോലെ ഒരു ഗോറില്ല; പിരിഞ്ഞിരിക്കാനാവില്ല ഇവനെ ഫ്രഞ്ച് ദമ്പതിമാരായ പിയറും എലൈനും കഴിഞ്ഞ 13 വര്‍ഷങ്ങളായി ഒന്നു കറങ്ങാന്‍ പോയിട്ട്. സിനിമാ തിയറ്ററിലോ പുറത്തു ഡിന്നര്‍ കഴിക്കാനോ പോകാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷേ, ഡിജിറ്റിനെ വീട്ടില്‍ തനിച്ചാക്കിയിട്ടു പോകാന്‍ പറ്റാത്തതു കൊണ്്ടാണിത്. ഇവര്‍ ഓമനിച്ചു വളര്‍ത്തുന്ന ഗൊറില്ലയാണ് ഡിജിറ്റ്. കണ്്ടാല്‍ ആജാനബാഹുവാണെങ്കിലും പഞ്ചപാവമാണ് ഡിജിറ്റെന്നു ഇവര്‍ പറയുന്നു.

എന്നും രാത്രി പിയറിന്റെയും എലൈനിന്റെയും നടുവില്‍ ഒരേ മെത്തയിലാണ് അവന്‍ ഉറങ്ങാറുള്ളത്. കുട്ടികളില്ലാത്തതിനാല്‍ ഒരു കുട്ടിയെ ദത്തെടുക്കാന്‍ ഇവര്‍ക്ക് ആലോചനയുണ്്ടായിരുന്നു. പക്ഷേ, അക്കാലത്താണു ഉപേക്ഷിക്കപ്പെട്ട നിലയില്‍ വഴിയില്‍ കിടന്നൊരു ഗൊറില്ലക്കുഞ്ഞിനെ കിട്ടിയത്.

പിന്നീട് അതിനെ സ്വന്തം കുട്ടിയെപോലെ വളര്‍ത്തുകയായിരുന്നു ഇവര്‍. പക്ഷേ, എന്തുകൊണ്്ടാണ് ഇവര്‍ വീടിനു വെളിയിലിറങ്ങാത്തതെന്നു പലരും ചോദിക്കാറുണ്്ട്. തനിച്ചായാല്‍ ഡിജിറ്റ് വീടിനുള്ളില്‍ അക്രമം കാട്ടും എന്നാണു അവരൊക്കെ ധരിച്ചു വച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ അവനെ ഏതെങ്കിലും മുറിയില്‍ പൂട്ടിയിട്ടാല്‍ പോരേ എന്നും അവര്‍ ചോദിക്കുന്നു.

എന്നാല്‍, ഇതൊന്നുമല്ല കാര്യം എന്നു എലൈന്‍ വ്യക്തമാക്കുന്നു. ഡിജിറ്റ് പ്രശ്‌നക്കാരനല്ലെന്നു മാത്രമല്ല വളരെ അച്ചടക്കമുള്ളവനുമാണ്. തങ്ങള്‍ പുറത്തുപോകുമ്പോള്‍ ഡിജിറ്റിന് വലിയ വിഷമമാകും. അല്പസമയം പോലും തങ്ങളെ പിരിഞ്ഞിരിക്കാന്‍ അവന്‍ ശീലിച്ചിട്ടില്ല. അതുകൊണ്്ടാണു എങ്ങോട്ടും പോകാത്തതെന്നു ഈ അമ്മ പറയുന്നു. ഈ വ്യത്യസ്ത സന്തുഷ്ട കുടുംബത്തിന്റെ ചിത്രങ്ങള്‍ ഒന്നു കണ്്ടു നോക്കൂ.

Related posts