നെടുമങ്ങാട്: മഞ്ച ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വീട്ടുകാരറിയാതെ ഇനി ക്ലാസില്‍ വരാതിരിക്കാനാവില്ല . വീട്ടുകാരറിയാതെ സ്കൂളില്‍ എത്താത്ത വിരുതന്മാരെ കുടുക്കാനായി പുതിയ കംപ്യൂട്ടര്‍ ആപ്ലിക്കേഷനു രൂപം നല്കിയിരിക്കുകയാണ് മഞ്ച വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ . വിദ്യാര്‍ഥികള്‍ സ്കൂളിലെത്തിയില്ലെങ്കില്‍ രക്ഷിതാക്കളുടെ ഫോണിലേക്ക് എസ്എംഎസ് വഴി സന്ദേശം നല്കുന്നതിനുള്ള സോഫ്റ്റ് വെയറാണ് രൂപകല്പന ചെയ്തിരിക്കുന്നത് .
പാസ് എന്നു പേരിട്ടിരിക്കുന്ന സോഫ്റ്റ്‌വെയര്‍ സ്കൂളിലെ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിദ്യാര്‍ഥികളുടെ സഹായത്തോടെ ഇലക്ട്രക്കല്‍ ആന്‍ഡ് ഇലക്ട്രേണിക്‌സ് അധ്യാപകനായ സെയ്ദ് ഷിയാസാണ് തയാറാക്കിയത് . സോഫ്ട് വെയറിന്റ പ്രവര്‍ത്തനോദ്്ഘാടനം നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ബി.എസ്.ബൈജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡി.എസ്.മനു, ഹെഡ്മാസ്റ്റര്‍ കെ.സിയാദ് , നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.ആര്‍.സുരേഷ്കുമാര്‍, കൗണ്‍സിലര്‍ ഷാജി, സജയന്‍ എന്നിവര്‍ പ്രസംഗിച്ചു.