മടവൂര്‍പ്പാറയെ പൈതൃക വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റും: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

tvm-kadakampallyപോത്തന്‍കോട്:പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ കാട്ടായികോണം  മടവൂര്‍പ്പാറയെ പൈതൃക തീര്‍ഥാടന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് ഗവണ്‍മെന്റ് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.   സംരക്ഷിത സ്മാരകമായ മടവൂര്‍പ്പാറയില്‍ പൂര്‍ത്തിയാക്കിയ നവീകരണ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ചെയ്തു  പ്രസംഗിക്കുകയായിരുന്നു മന്ത്രി. പ്രകൃതി മനോഹരമായ മടവൂര്‍പ്പാറയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് സൗകര്യ മെരുക്കുന്നതിനും പ്രകൃതി മനോഹരമായ കാഴ്ചകള്‍ കാണുന്നതിന് ബൈനാക്കുലറുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു .

വിനോദ സഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുന്ന മടവൂര്‍പ്പാറയിലേയ്ക്ക് എത്തുവാനുള്ള പ്രധാന റോഡുകള്‍ വീതികൂട്ടുവാന്‍ നടപടി സ്വീകരിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മടവൂര്‍പ്പാറയുടെ വികസനത്തിന് നഗരസഭയുടെ എല്ലാ സഹായവും ഉണ്ടാകുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു.

ടൂറിസം മേഖലയില്‍ നാട് ഉണരുമ്പോഴാണ് നമ്മെക്കുറിച്ച് ലോകം അറിയുന്നതെന്നും അതിന് ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിക്കണമെന്നും ലോക ടൂറിസം ഭൂപടത്തില്‍ മടവൂര്‍പ്പാറയ്ക്ക് സ്ഥാനമുണ്ടാകണമെന്ന് ആശംസ അര്‍പ്പിച്ച് സംസാരിച്ച ചലച്ചിത്ര താരവും എംഎല്‍എയുമായ മുകേഷ് പറഞ്ഞു.

മടവൂര്‍പ്പാറയില്‍ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ കവി മുരുകന്‍ കാട്ടാക്കട, കൗണ്‍സിലര്‍മാരായ സിന്ധു ശശി, നാരായണ മംഗലം രാജേന്ദ്രന്‍, സിപിഎം കഴക്കൂട്ടം ഏരിയാ സെക്രട്ടറി ആറ്റിപ്ര സദാനന്ദന്‍, കോണ്‍ഗ്രസ്സ് എസ്. ജില്ലാ പ്രസിഡന്റ് പാളയം രാജന്‍, സിപിഐ മണ്ഡലം സെക്രട്ടറി നിര്‍മലകുമാര്‍, ജനതാദള്‍ എസ്. മണ്ഡലം പ്രസിഡന്റ് ശാസ്തവട്ടം ഷാജി, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഡി. രമേശന്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജി. പ്രേംകുമാര്‍, മഠവൂര്‍പ്പാറ ചാര്‍ജ് ഓഫീസര്‍ ജയകുമാര്‍. എസ്. എന്നിവര്‍ പങ്കെടുത്തു.

Related posts