മട്ടന്നൂര്‍ പോലീസ്‌സ്റ്റേഷന്‍ കോമ്പൗണ്ടില്‍ മണല്‍ ലോറികള്‍ കാടുകയറി നശിക്കുന്നു

knr-lorrymanalമട്ടന്നൂര്‍: മട്ടന്നൂര്‍ പോലീസ്  കോമ്പൗണ്ടില്‍ പിടിച്ചിട്ടിരിക്കുന്ന മണല്‍ ലോറികള്‍ ഉള്‍പ്പെടെ കാടുകയറി നശിക്കുന്നു. അനധി കൃതമായി മണല്‍ കടത്തുമ്പോള്‍ പോലീസ് പിടികൂടിയ നിരവധി ലോറികളാണ് സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ തുരുമ്പെടുത്ത് നശിക്കുന്നത്. മിക്ക ലോറികളും കാടുകയറി നാശ ത്തിലാ യിരിക്കുകയാണ്.

മണല്‍ക്കടത്തുമ്പോള്‍ പിടികൂടുന്ന വാഹനങ്ങള്‍ ഇറക്കണമെങ്കില്‍ ലോറിയുടെ മുന്നിലൊന്ന് തുക കെട്ടി വെക്കണമെന്ന നിയമം ഉണ്ട്. എന്നാല്‍ ഉടമകള്‍ പണം കെട്ടി വെക്കാതെ ലോറി ഉപേക്ഷി ക്കുന്നതാണ് സ്‌റ്റേഷന്‍ കോമ്പൗ ണ്ടില്‍ തുരുമ്പെടുത്ത് നശി ക്കാനിടയാകുന്നത്. തുരു മ്പെടുത്ത് വാഹനങ്ങള്‍ നശിക്കു േമ്പാഴും ലേലം ചെയാന്‍ അധി കൃതര്‍ തയാറാകുന്നില്ല.

ജില്ല യിലെ മുഴുവന്‍ സ്‌റ്റേ ഷനു കളിലുമായി ആയിരക്കണക്കിന് വാഹനങ്ങളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. മിനിലോറി, പിക്കപ്പ് വാന്‍, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങളാണ് നശിക്കുന്നത്. മുഴുവന്‍ വാഹനങ്ങളും ലേലം ചെയ്ത് വില്‍പ്പന നടത്തിയാല്‍ തന്നെ സര്‍ക്കാരിന്റെ ഖ ജനാവിലേക്ക് കോടി കളാണുണ്ടാവുക. തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങള്‍ എത്രയും വേഗത്തില്‍ ലേലം ചെയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണ മെന്നാണ് ജനങ്ങളുടെ അവശ്യം.

Related posts