മണിയുടെ മരണകാരണം കീടനാശിനിയും മീഥൈലും: കേന്ദ്ര ലാബ് ഫലത്തെ തള്ളുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

maniതൃശൂര്‍: ക്ലോറിപൈറിഫോസ് കീടനാശിനിയും മീഥൈല്‍ കലര്‍ന്ന മദ്യവും അകത്തുചെന്നതാണ് കലാഭവന്‍ മണിയുടെ മരണകാരണമെന്നു വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ കീടനാശിനിയുടെ അംശം കണ്ടെത്താതിരുന്ന കേന്ദ്ര ലാബ് ഫലത്തിനു ഘടകവിരുദ്ധമാണ് ഈ റിപ്പോര്‍ട്ട്. നേരത്തേയുണ്ടായിരുന്ന കരള്‍രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫോറന്‍സിക് വിദഗ്ധനും അസിസ്റ്റന്റ് പോലീസ് സര്‍ജനുമായ ഡോ. ഷേക്ക് സക്കീര്‍ ഹുസൈന്റെ നേതൃത്വത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് മണിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്.

കേന്ദ്രലാബിലെ പരിശോധനയില്‍ മരണകാരണമാകാവുന്ന അളവില്‍ മെഥനോള്‍ കണ്ടെത്തിയെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും കീടനാശിനിയുടെ സാന്നിധ്യം പൂര്‍ണമായും തള്ളിയിരുന്നു. 45 മില്ലിഗ്രാം മെഥനോള്‍ ശരീരത്തിലുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ട് വ്യാജ മദ്യം ഉള്ളില്‍ ചെന്നാകാം മരണമെന്ന സാധ്യതയിലേക്കു വിരല്‍ചൂണ്ടി. കരള്‍ രോഗമുണ്ടായിരുന്നതിനാല്‍ ബിയര്‍ കഴിച്ചതിനെതുടര്‍ന്ന് സ്വാഭാവികമായി അടിയുന്ന മെഥനോള്‍ മാത്രമാണ് ശരീരത്തില്‍ ഉണ്ടായിരുന്നതെന്നും വാദം ഉയര്‍ന്നിരുന്നു. മണിയുടെ മരണത്തിനു മുമ്പും പിമ്പുമെടുത്ത സാമ്പിളുകളാണ് ഹൈ ദരാബാദിലെ കേന്ദ്രലാബില്‍ പരിശോധിച്ചിരുന്നത്.

നേരത്തെ കാക്കനാട്ടിലെ ലാബില്‍ നടത്തിയ ആന്തരികാവയവ പരിശോധനയിലും കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കേന്ദ്ര ലാബിലെ ഫലം വന്നതോടെ ഇതിനു പ്രസക്തിയില്ലാതാവുകയായിരുന്നു. എന്നാല്‍ കാക്കനാട്ടെ ഫലം ശരിവയ്ക്കുന്ന രീതിയിലാണ് ഇപ്പോള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മാത്രമല്ല കേന്ദ്ര ലാബ് ഫലത്തെ ഇതു സംശയത്തിലാക്കുകയും ചെയ്യുന്നു.കോടതി ആധികാരിക രേഖയായി പരിഗണിക്കുക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ആയിരിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കലാഭവന്‍ മണിയുടെ മരണത്തില്‍ അന്വേഷണം സിബിഐക്കു വിടാന്‍  സര്‍ക്കാര്‍ തീരുമാനിച്ചുവെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഇതു സംബന്ധിച്ച ശിപാര്‍ശക്കത്ത് കൈമാറിയിരുന്നില്ല. കേന്ദ്ര ലാബ് ഫലം വന്നതോടെ നേരത്തെ വിട്ടുപോയതു ചേര്‍ത്തു വീണ്ടും അന്വേഷിക്കാന്‍ ഡിജിപി നിലവിലെ അന്വേഷണ സംഘത്തിനു നിര്‍ദേശം നല്‍കിയിരുന്നു. ഏത് ഏജ

Related posts